Asianet News MalayalamAsianet News Malayalam

പ്രണയം രണ്ടുണ്ട്!

Love debate Jeena Rajesh
Author
Thiruvananthapuram, First Published Jun 24, 2017, 1:04 PM IST

Love debate Jeena Rajesh

പ്രണയം വിശുദ്ധമോ അവിശുദ്ധമോ അല്ല. അത് ശുദ്ധ പ്രണയം മാത്രമാണ്.സമൂഹത്തിന്റെ സദാചാരബോധം അതിന് പല ആകാരങ്ങള്‍ കൊടുക്കുന്നുവെന്നു മാത്രം.. 

ജീവിതത്തില്‍ ഒന്നിലേറെ ആളുകളോട് പ്രണയമാകാം. എന്നാല്‍ ഒരു സമയത്തൊരാളാട് മാത്രമേ ഉണ്ടാവൂ എന്ന് വിശ്വസിക്കാന്‍ ആണെനിക്കിഷ്ടം. അല്ലെങ്കിലത് പ്രണയമല്ല.. ഒരേ സമയം പലരോടു തോന്നുന്നതിനെ ആകര്‍ഷണങ്ങളെന്നോ അല്ലെങ്കില്‍ കാമമെന്നോ പേരിട്ടു വിളിക്കാം, നമുക്ക് തല്‍ക്കാലത്തേക്ക്.

ഇത്തരം വികാരങ്ങള്‍ പലപ്പോഴും പ്രണയമെന്നൊരു തലത്തിലേക്കെത്താറില്ല. പ്രണയമെന്നതില്‍ ഒരാള്‍ക്ക് മറ്റൊരാളില്ലാതെ വയ്യ. അതേ സമയം ഉള്ളില്‍  നുരയുന്ന നനുത്ത പ്രണയത്തിന്റെ മധു ചഷകം നുണഞ്ഞു കൊണ്ടേയിരിക്കെത്തന്നെ മറ്റേയാളെ വിട്ടുകളയാനും കഴിയും പ്രണയത്തിന്. പദ്മരാജന്റെ ക്ലാരയെക്കാള്‍ വലിയ ഒരുദാഹരണമില്ല മുകളില്‍ പറഞ്ഞതിനെല്ലാം.

ഒരേ സമയം പലരോടു തോന്നുന്നതിനെ ആകര്‍ഷണങ്ങളെന്നോ അല്ലെങ്കില്‍ കാമമെന്നോ പേരിട്ടു വിളിക്കാം

പ്രണയത്തെക്കുറിച്ച് ആധികാരികമായി പറഞ്ഞാല്‍ അതിനെ രണ്ടായി തിരിക്കാനാണെനിക്കിഷ്ടം. ഒന്നാമത്തേതു വളരെ ശാന്തം..ഒരു ചെറു പുഞ്ചിരിയോ, ഒരു മിഴിയനക്കമോ മാത്രം മതി  ഇത്തരം പ്രണയങ്ങള്‍ക്കൊരു ജീവിതകാലം മുഴുവന്‍ എരിഞ്ഞു കൊണ്ടേയിരിക്കാന്‍. ആരും കാണാതെ കിട്ടുന്ന ഓരോ ഒളിച്ചുമ്മകള്‍. ഒരു നനുത്ത സ്പര്‍ശം.ഇത്രയൊക്കെയേ ശാരീരികമായി ഇത്തരം പ്രണയം വളരുകയുള്ളു. മാസനിബദ്ധങ്ങളല്ലേയല്ല ഇത്തരം പ്രണയങ്ങള്‍.

ഇനി രണ്ടാമതൊരു തരമുണ്ട്. വളരെ ഊഷ്മളം .ചുറ്റുമുള്ള മറ്റൊന്നും കാണാന്‍ കഴിയാത്ത, ഒരഗ്‌നി പര്‍വതമിങ്ങു പൊട്ടിയൊലിച്ചു വന്നാലും നെഞ്ചും വിരിച്ചു തന്റെ പ്രണയിയുടെ കയ്യും പിടിച്ചു നില്ക്കാന്‍ തോന്നുന്ന പ്രണയം. ഇത്തരം പ്രണയങ്ങളൊരിക്കലും മാംസനിബദ്ധങ്ങളല്ലാതാവുന്നില്ല. കൂടിച്ചേരലുകളിലേക്കൊഴുകുന്ന ഒരു പുഴയാണത്. അതിനെ തടയണ കെട്ടി തടഞ്ഞു നിര്‍ത്താന്‍ ഒരു കാലത്തുമാര്‍ക്കും, പ്രണയിതാക്കള്‍ക്കു തന്നെയും, കഴിയില്ല. 

ഒരു പെരുമഴക്കാലം പോലെ അതങ്ങിനെ ആര്‍ത്തലച്ചു പെയ്തു കൊണ്ടേയിരിക്കും. 

കാലവും ദേശവും ചുറ്റുമുള്ളതൊന്നിനെയും കാര്യമാക്കാതെയൊഴുകുന്ന ഒരു പുഴ. ഒരു പെരുമഴക്കാലം പോലെ അതങ്ങിനെ ആര്‍ത്തലച്ചു പെയ്തു കൊണ്ടേയിരിക്കും. 

പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍ ആദ്യം പറഞ്ഞ പ്രണയം വിശുദ്ധമോ രണ്ടാമത് പറഞ്ഞത് അവിശുദ്ധമോ അല്ല. ഓരോ പ്രണയങ്ങളും ഒന്നില്‍ നിന്നും രണ്ടാമത്തേതിലേക്കുള്ള ആരോഹണാവരോഹണങ്ങള്‍ മാത്രം. 

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

Follow Us:
Download App:
  • android
  • ios