വിശുദ്ധമെന്ന പദത്തിന്റെ പിന്താങ്ങുകൊണ്ട് പൊതിഞ്ഞുവെച്ച ഒന്നല്ല 'പ്രണയം'. ആ അനശ്വര വികാരത്തിന്റെ
വിശുദ്ധമെന്ന പദത്തിന്റെ പിന്താങ്ങുകൊണ്ട് പൊതിഞ്ഞുവെച്ച ഒന്നല്ല 'പ്രണയം'. ആ അനശ്വര വികാരത്തിന്റെ പിന്‍ബലത്തില്‍ ജീവിതത്തിനു അര്‍ത്ഥം കണ്ടെത്തിയവര്‍ അതിനൊരു വിശുദ്ധമായ ആത്മാവ് നല്കുകയായിരുന്നു.
പ്രണയമെന്ന വികാരം ഒരിക്കല്‍ മാത്രം ഉണ്ടാവേണ്ടതാണെന്നോ അല്ലെന്നോ ഉള്ളത് എത്ര മിത്തുകള്‍ ഓതിക്കൊടുത്താലും സിരകളില്‍ ഒളിപ്പിക്കാനാവില്ല. അത് ഓരോരുത്തരുടെയും വികാരവിചാരങ്ങളുടെയും സ്വാഭാവസവിശേഷതകളുടെയും ആകെതുകയ്ക്കു മാത്രം നല്‍ക്കാനാവുന്ന ഉത്തരമാണ് ..
പ്രണയത്തെ കാമത്തോടും വാല്‍ത്സല്യത്തോടും എന്നല്ല ഏതു വികാരത്തോടും ചേര്‍ത്തുവയ്ക്കാനാവും. ഒരു വികാരമെന്ന രീതിയില്‍ മാത്രം. ഓരോ വികാരത്തിനും അതിന്റേതായ അന്തസത്തയുണ്ട. അങ്ങനെ നോക്കുമ്പോള്‍ ക്ഷണികമായ കാമവും വാല്‍ത്സല്യവും പോലെയൊന്നാവില്ല പ്രണയം..
'പിരിഞ്ഞു പോവുന്ന പ്രണയം' എന്നതിനേക്കാള്‍ 'പിരിഞ്ഞു പോവുന്ന കാമം' എന്ന പ്രയോഗമാവും കൂടുതല്‍ പ്രയോഗികമെന്നു തോന്നുന്നു. പല ജീവിതങ്ങളിലും പലപ്പോളും സംഭവിച്ചിട്ടുള്ളതും അതാവും. പ്രണയത്തില്‍ പിരിഞ്ഞു പോവല്‍ എന്നെന്ന് സംഭവിക്കുന്നില്ല. സംഭവിക്കുന്നത് പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന വിരഹമെന്ന അവസ്ഥയാണ്. അത് പ്രണയത്തോളം മനോഹരവുമാണ്.
പ്രണയം കൊണ്ട് ഇവിടെ യുദ്ധങ്ങളും മരണങ്ങളും ഉണ്ടാവുന്നത് പ്രണയത്തില്‍ നിന്നകലുന്ന പങ്കാളിയോട് തോന്നുന്ന ശത്രുതയില്‍ നിന്നുടലെടുക്കുന്ന വാസനകളുടെ ഫലമല്ല. മറിച്ചു കാമത്തിലോ സുഖലോലുപതയിലോ സാമ്പത്തിലോ അധിഷ്ഠിതമായ കപട പ്രണയത്തിന്റെ അശുഭപര്യവസാനം മാത്രമാണത്.
ഒരു നിയമങ്ങള്‍ക്കും പരിധിക്കുമുള്ളിലല്ല ഒരു പ്രണയവും. മാനസികമായി വളര്‍ന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വയം സമര്‍പ്പിച്ചു ആസ്വദിക്കുന്ന ജീവിത ഇന്ധനമാണ് പ്രണയം.
നമ്മുക്ക് പ്രണയിക്കാം നമുക്കറിയുംപോലെ.