Asianet News MalayalamAsianet News Malayalam

സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?

Love Debate Ligesh Therayil
Author
Thiruvananthapuram, First Published Jun 17, 2017, 12:42 PM IST

Love Debate Ligesh Therayil

പ്രപഞ്ചത്തിലെ സുന്ദരപദങ്ങളില്‍ ഒന്നാണ് പ്രണയമെന്ന മൂന്നക്ഷരം. 

മനസിനുള്ളിലെ കേളികൊട്ടുയുരുന്ന മുഹര്‍ത്തം. മാറിമറിയുന്ന ചിന്തകളോ സാമീപ്യങ്ങളോ ആവുന്നില്ല ഒരിക്കലും അത്. ദൈവികസ്പര്‍ശമുള്ള അനുഭൂതി.  പ്രണയികള്‍ ആവുകയെന്നാല്‍ അവര്‍ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ളവര്‍ ആയിത്തീരുന്നു. എല്ലാ ഇഷ്ടങ്ങളും പ്രണയമാവുന്നില്ല .അവളെ/അവനെ ഇഷ്ടമാണ് എന്ന് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പറയാന്‍ സാധിക്കും. 

അത് പ്രണയമാണോ ? 

അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്തരത്തിലുള്ള ഇഷ്ടങ്ങള്‍ നമ്മുടെ മനസിന്റെ ഭ്രമാത്മകമായ മാറ്റങ്ങള്‍ മാത്രമാണ്.

ഉള്ളില്‍ നിറയുന്ന സാമീപ്യമാണ് പ്രണയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അനിര്‍വ്വചനീയമായ ഒരു സംരക്ഷണ ആവരണം പോലെ നമുക്ക് ചുറ്റും വലയം തീര്‍ക്കുന്നു പ്രണയം. അതുകൊണ്ട് കൂടിയാണ് പ്രണയത്തില്‍ ഭാവങ്ങളും ഭാവനകളും വിരിയുന്നത്. എത്ര എഴുതിയാലും തീരാത്ത ഭാവനാസമ്പന്നമായ പ്രണയലേഖനങ്ങള്‍ ഏഴുതപ്പെടുന്നത്
.
ഞാനും നീയുമെന്ന സാങ്കല്‍പ്പിക ലോകമാണ് പ്രണയം. ചുറ്റുമുള്ളതിനെ ശ്രദ്ധിക്കാനോ ഒന്നിനും ഏതിനും നേരം കിട്ടില്ല അവര്‍ അവരുടെതായ ലോകത്ത് ഒരു സഞ്ചാരപഥം തീര്‍ക്കുകയാവും .

സൗന്ദര്യത്തില്‍ അധിഷ്ഠിതമാണോ പ്രണയം? 

അതും നമുക്ക് മുമ്പേ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. പ്രായ കാല ഭേദങ്ങള്‍ക്കും ദേശ, ഭാഷ, ജാതി, മത, സമ്പത്തുകള്‍ക്കും അതീതമാണ് പ്രണയം. ദൈവികമായിട്ടും എന്തിനാണ് ചിലര്‍ പിരിയുന്നത് എന്നുള്ള ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം. ചില വിട്ടുകൊടുക്കലുകളും പ്രണയത്തിന്റെ തീക്ഷ്ണമായ അവസ്ഥാന്തരമാണ്.

ഉള്ളില്‍ നിറയുന്ന സാമീപ്യമാണ് പ്രണയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മനസിന് വലിയ വലുപ്പമുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്. അത് പ്രണയ പരാജയങ്ങള്‍ എന്ന് കാണുന്നവര്‍ക്കിടയില്‍ നിര്‍വചിക്കപ്പെടുമെങ്കിലും ആ രണ്ടുമനസുകള്‍ക്കിടയില്‍ നടക്കുന്ന സംഘര്‍ഷം അവര്‍ക്ക് മാത്രമേ അറിയൂ.അവര്‍ക്കിടയില്‍ ഒരു കനലായി ആ പ്രണയം എരിയും. എന്നും അണയാതെ. 

കാലാകാലങ്ങള്‍ ആയി ചതിയും വഞ്ചനയും പ്രണയമെന്നു നടിച്ചു നടക്കുന്നുണ്ട്. സ്‌നേഹിച്ചു കൊണ്ട് മാത്രമേ ഒരാളെ ചതിക്കാന്‍ പറ്റുകയുള്ളൂ. കൂടെ നിന്നെ ഒരാളെ പറ്റിക്കാന്‍ പറ്റൂ.അത്തരം ചതിക്കുഴികള്‍ മനസിലാക്കല്‍ തന്നെയാണ് പ്രണയത്തില്‍ ഏറ്റവും ബുദ്ധിമുട്ടും. കാരണം പ്രണയമെന്നത് ഒരു പൈങ്കിളി തന്നെയാണ്!

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

 

Follow Us:
Download App:
  • android
  • ios