Asianet News MalayalamAsianet News Malayalam

പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

Love Debate Shahida Sadik
Author
Thiruvananthapuram, First Published Jun 21, 2017, 3:11 PM IST

Love Debate Shahida Sadik

പ്രണയം അത്ര വിശുദ്ധമാക്കണോ.. എന്ന തലക്കെട്ടില്‍ തന്നെ രണ്ട് വാക്കുകളുടെ നിര്‍വ്വചനത്തില്‍ നിന്നും നമ്മള്‍ തുടങ്ങണം.

എന്താണ് പ്രണയം ?
എന്താണ് വിശുദ്ധം? 

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന അഗാധവും  സന്തോഷവുമുള്ള ഒരു പ്രവര്‍ത്തനമാണ് പ്രണയം എന്നിരിക്കെ പ്രണയത്തിന്റെ വിവക്ഷ തന്നെ പലരിലും പലതാകാം. അതു കൊണ്ട് തന്നെ അതിന്റെ ശുദ്ധാശുദ്ധങ്ങള്‍ വിഭിന്നമായിരിക്കും. 

ബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ് എന്ന മനശാസ്ത്രജ്ഞന്‍ അവതരിപ്പിച്ച സിദ്ധാന്തം ഇവിടെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഐകമത്യം, കാമം, പ്രതിബദ്ധത എന്നിങ്ങനെ മൂന്ന അടിസ്ഥാനഘടകങ്ങളാണ് പ്രണയത്തിനുള്ളത്. 'ഐകമത്യം' ബന്ധത്തിന്റെ തീക്ഷ്ണത, മനസ്സുകള്‍ തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ വൈകാരികഘടകങ്ങളെയും, 'കാമം' ശാരീരികസാമീപ്യത്തിനും ലൈംഗികസംസര്‍ഗത്തിനുമുള്ള ചോദനകളെയും, 'പ്രതിബദ്ധത' താന്‍ ഇന്നയാളെ പ്രണയിക്കുന്നുണ്ട്, ഈ ബന്ധം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നൊക്കെയുള്ള മനസ്സറിഞ്ഞുള്ള .. തീരുമാനം. ഇതെല്ലാം ഒത്ത് ചേര്‍ന്നതാണ് പ്രണയവും.

നിര്‍വ്വചനങ്ങള്‍ക്ക് ഉപരി തന്നെയാണ് പ്രണയം എന്ന വികാരം. ചില പ്രണയങ്ങളില്‍ എല്ലാ ഘടകങ്ങളും ഒത്ത് ചേര്‍ന്നുണ്ടാവുകയില്ല. കുട്ടിക്കാലം മുതല്‍ നമ്മള്‍ കണ്ടു വരുന്ന സാഹചര്യങ്ങള്‍, ബന്ധങ്ങളിലെ കാഴ്ചപ്പാടുകള്‍ ഒക്കെ പ്രണയത്തിന് അവനവനില്‍ തന്നെ ഒരു നിര്‍വ്വചനം സൃഷ്ടിക്കും. 

ഒന്നിലധികം പ്രണയം ഉണ്ടാകുമോ എന്ന ചിന്തയും ഉണ്ടാകാം. ഒരു പ്രണയം നഷ്ടപ്പെടുന്നവര്‍ വൈകാരികമായ് അസന്തുഷ്ടി ഉള്ളവരാകാം. അവര്‍ അടുത്ത പ്രണയത്തിലേക്കാവാം സന്തുഷ്ടി കണ്ടെത്തുക. പക്ഷേ അത് ശാശ്വതമല്ലാത്ത ബന്ധങ്ങളിലേക്കാവാം എത്തിച്ചേരുക.

ഏതായാലും മനസ്സിന്റെ നിഗൂഢ അഭിലഷങ്ങളുടെ സാഫല്യമായ് പ്രണയത്തെ കാണുന്നവര്‍ക്ക് പ്രണയം ഒരു ഉത്തേജനം തന്നെയാണ്.. സ്വപ്നങ്ങളുടെ സൂര്യോ ദയവും പ്രതീക്ഷകളുടെ ചന്ദ്രോദയവും അസ്തമനത്തിന്റെ കരുവാളിപ്പും എല്ലാം പ്രണയം എന്ന വികാരത്തിന്റെ വശ്യത തന്നെയാണ്. മനസ്സുകളെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ വൈകാരികതയെ എന്തിന് അശുദ്ധിയുടെയോ പാപത്തിന്റെയോ കുപ്പായമണിയിക്കണം?  പ്രകൃതി തന്ന ഏറ്റവും നല്ല വികാരത്തിന് വിശുദ്ധിയുടെ കമ്പളം തന്നെയല്ലേ അത്യുത്തമം? 

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

Follow Us:
Download App:
  • android
  • ios