Asianet News MalayalamAsianet News Malayalam

കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?

Love Debate Sindhu Eldo
Author
Thiruvananthapuram, First Published Jun 16, 2017, 5:21 PM IST
  • Facebook
  • Twitter
  • Whatsapp

Love Debate Sindhu Eldo

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

എന്റെ പ്രണയങ്ങള്‍ സമസ്യകളല്ല. വളരെ ലളിതമാണ്. ചിലപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍, ചില പുരുഷ കേസരികളുടെ ഹൃദയത്തെ തൊടുന്ന വാക്കുകളോട്,  പ്രണയം കിനിയുന്ന നോട്ടങ്ങളോട്,  മധുരം പകരുന്ന അവരുടെ വ്യക്തി പ്രഭാവത്തോട്, പിന്നെ ചിലപ്പോള്‍ മോട്ടോര്‍ വേ വഴി ചീറി പായുമ്പോള്‍ മറുവശത്തുള്ള ഡ്രൈവറോട്, ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യമുള്ള ചില അസാധാരണ പ്രേമങ്ങളും ഉണ്ടാകാറുണ്ട്. 

പിന്നെ,  എന്നില്‍ നിന്നും ഒരുപാട് വ്യത്യസ്തമായി വാക്കും പ്രവൃത്തിയുമുള്ള ചില  പെണ്ണുങ്ങളോട്, അവരുടെ നന്മകളോട്,  ഇഷ്ടങ്ങളോട്, അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളോട്, പൊരുതി നില്‍ക്കാനുള്ള കരുത്തിനോട്  ഒക്കെ ഞാന്‍ അഗാധമായ പ്രണയത്തിലേര്‍പ്പെടാറുണ്ട്. അവരെ മനസ്സ് കൊണ്ടു പ്രണയിക്കാറുണ്ട് എണ്ണമില്ല, പ്രായ ഭേദമോ, (18വയസില്‍ താഴെ ഉള്ളവരെ ഈ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല) ലിംഗ വിത്യാസങ്ങളോ ഇല്ലാ.

എന്റെ  പ്രണയം, പലരോടു, പലസമയങ്ങളില്‍, ഇങ്ങനെ പുഴപോലെ ഒഴുകുന്നു.

ഇവിടെ എല്ലാവരും സ്വാതന്ത്രരാണ്.ആര്‍ക്കും ആരോടും കടമോ, കടപ്പാടോ ഇല്ലാ.No strings attached So there is no emotional dramas!

എന്റെ  പ്രണയം, പലരോടു, പലസമയങ്ങളില്‍, ഇങ്ങനെ പുഴപോലെ ഒഴുകുന്നു.

ഇത്തരത്തിലുള്ള പ്രണയങ്ങള്‍ തിരിച്ചറിയാനും, അനുഭവിക്കാനും പ്രണയിക്കപ്പെടുന്ന ആള്‍ക്ക് ഒരു 'ക്വാളിറ്റി ഓഫ് മൈന്‍ഡ്' കൂടി ഉണ്ടാകണം.  എന്നാലേ  പ്രണയിക്കുന്നവര്‍ക്ക്  പൂര്‍ണ്ണമായും അത് അനുഭവവേദ്യമാകൂ. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം. ഞാനനുഭവിച്ച, അനുഭവിക്കുന്ന പ്രണയം ഇതാണ്. ഓരോരുത്തരുടെ പ്രണയവും പ്രണയ സങ്കല്‍പ്പങ്ങളും പ്രണയാനുഭവങ്ങളും പ്രണയ നിലപാടുകളും

അതുകൊണ്ടാണ് പറഞ്ഞത്, പ്രണയത്തിനു ലിഖിതനിയമങ്ങള്‍ ഇല്ലെന്ന്. മാംസനിബദ്ധമല്ലാത്ത സ്‌നേഹം പ്രണയമല്ല എന്നാണു ബഹുഭൂരിപക്ഷം മലയാളികളും പ്രണയത്തെക്കുറിച്ച് വിലയിരുത്തുന്നത്. കാമത്തില്‍ മാത്രം അവസാനിക്കുന്നതെങ്ങനെ പ്രണയമാകും ?

അതുകൊണ്ടാണ് പറഞ്ഞത്, പ്രണയത്തിനു ലിഖിതനിയമങ്ങള്‍ ഇല്ലെന്ന്.

അകക്കണ്ണു തുറന്നാല്‍, കുറച്ചു കൂടി ഉയരത്തിലേക്ക്  ചിറകുവിരിച്ചു ചിന്തിക്കാന്‍  ശ്രമിച്ചാല്‍ മനസിലാകും കുമാരനാശാന്റെ വരികളിലെ  ആ ഗഹനമായ അര്‍ത്ഥം 'മാംസ നിബദ്ധമല്ല രാഗം'. 

ചിലരിതൊക്കെ മനസിലാക്കി ഉള്ള സമയം അതനുഭവിക്കും. മറ്റുചിലര്‍ക്കോ ഇതൊക്കെ കിട്ടാക്കനിയും. ഇനി കിട്ടിയ ചിലര്‍ക്കോ പുല്ല് വിലയും.എല്ലാം നഷ്ടപ്പെട്ടാല്‍ മാത്രമേ നമ്മള്‍ മൂല്യം മനസിലാക്കൂ എന്നത് വളരെ ഖേദകരമായ ഒരു വസ്തുതയാണ്.അതുകൊണ്ട്., കൂട്ടുകാരെ നിങ്ങള്‍ വേലികെട്ടി സൂക്ഷിക്കാതെ, വ്യവസ്ഥിതിയില്‍ പൂട്ടിയിടാതെ, കാപട്യങ്ങളുടെ നാട്യമില്ലാതെ ചുമ്മാ പ്രണയിക്കു. ഇഷ്ടമുള്ളവരോട് പ്രണയം തുറന്നു പറയൂ.വേഗമാവട്ടെ!

 

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

Follow Us:
Download App:
  • android
  • ios