ഇന്നിന്റെ മാറ്റങ്ങളില്‍ മാറ്റമൊഴികെ മറ്റെല്ലാം മാറുമ്പോഴും ഉള്ളില്‍ കണ്‍ചിമ്മി തുറക്കുന്ന ചില നക്ഷത്ര കുഞ്ഞുങ്ങളുണ്ട്. വാക്കുകളുടെ തൊട്ടിലില്‍ നിന്ന് എന്നും വാരിയെടുത്തോമനിയ്ക്കാന്‍ തോന്നുന്ന വക്കുടയാത്ത വാക്കുകള്‍ കൊണ്ട് മാന്ത്രിക വിരലുകളാല്‍ വരച്ചിട്ട ചിലത്.  

'അങ്ങേയറ്റത്തെ ദാഹം സ്‌നേഹത്തിന്, പക്ഷേ,സ്‌നേഹമുള്ള ഒരു ഹൃദയം എവിടെ?
സ്‌നേഹമെന്ന് പറയുമ്പോള്‍ അതിന്റെ  ഭിക്ഷ പോരാ സമ്പൂര്‍ണ്ണ സമര്‍പ്പണമായിട്ട് , മുഴുവന്‍ എടുത്തോളാന്‍ പറഞ്ഞ്... അല്ലെങ്കില്‍ അതൊരു വഴിപാടോ  നിവേദ്യമോ ആയി സങ്കല്‍പിച്ചാല്‍ പാത്രത്തോടെ  അങ്ങനെ  ആരിരിയ്ക്കുന്നു ഒരു സമ്പൂര്‍ണ്ണ  സമര്‍പ്പണത്തിന്?'

('ഒരു സങ്കീര്‍ത്തനം  പോലെ' പെരുമ്പടവം)


'പ്രണയം' ഇന്നും നിര്‍വചനങ്ങള്‍ക്കതീതമായത്. ഓരോ പിരിച്ചെഴുത്തിലും അര്‍ത്ഥ വ്യാപ്തി കൂടുന്നത്. പലതായി പലരാല്‍  വ്യാഖ്യാനിക്കപ്പെടുന്നത്.  

അങ്ങിനെയെങ്കില്‍ എന്താവും യഥാര്‍ത്ഥ പ്രണയം?

'നീയില്ലായ്മ'യില്‍ പ്രണയം മരണത്തിന്  സമമാകുന്നു. 

പ്രണയിക്കല്‍ ഒരു യാത്രപോകലാണ്. എന്റെ ഹൃദയം പേറുന്ന ഉടലാണ് 'നീ' എന്ന് പരസ്പരം അറിഞ്ഞുള്ള യാത്രപോകല്‍. പ്രണയത്തില്‍ കൊടുക്കല്‍ വാങ്ങലുകളില്ല , വലിപ്പ ചെറുപ്പങ്ങളില്ല, നിറം, പ്രായം, ഭംഗി, പണം  എന്നിവ  ചേരുവകളാകുന്നേയില്ല. 

'മരിച്ചേ  പിരിയൂ  എന്ന് നീ 
മരിച്ചാലും  പിരിയില്ലെന്നു ഞാന്‍ ...'

 
മറ്റു ചിലപ്പോഴാകട്ടെ , 

നീ / ഞാന്‍  എന്നീ രണ്ടുടലുകളില്‍  നിന്നിറങ്ങി പ്രണയം  നിന്നിലേക്കാഴ്ന്നിറങ്ങി ' നീയെന്ന  ഒറ്റയാവുക'  എന്നിടത്ത്  എത്തിനില്‍ക്കുന്നു... 

 ഇവിടെ, 'നീയില്ലായ്മ'യില്‍ പ്രണയം മരണത്തിന്  സമമാകുന്നു. 

നീ  നിറച്ച  ശൂന്യതയുടെ ആഴമളക്കാന്‍ കഴിയാതാവുക. ഒരൊറ്റ നക്ഷത്രമായി  ചിന്തകളില്‍ കാഴ്ചകളില്‍ നീ നിറയുക. ഓരോ പരമാണുവിലും നിറയുന്ന സ്‌നേഹം . ഓരോ കോശത്തിലും പരസ്പരം നിറയ്ക്കുന്ന ആത്മ സമര്‍പ്പണം. 

'നിന്റെ  സ്‌നേഹത്തിനു ഞാന്‍ വാശി പിടിയ്ക്കില്ല ...
നീയരികില്‍ ഉണ്ടെന്നറിഞ്ഞാല്‍ മതി ..
ഇടയ്‌ക്കെപ്പോഴെങ്കിലും ഒരിയ്ക്കല്‍  ആ കയ്യൊന്നു തന്നാല്‍ മതി ...
സൗമ്യമായി, നിശബ്ദമായി

(ഹെര്‍മ്മന്‍  ഹെസ്സെ )

ഇവിടെ പ്രണയത്തിനു  ദൈവിക ഭാവം. 

ഉടലുകള്‍ തമ്മില്‍ പുണര്‍ന്നുറങ്ങുന്നതിനേക്കാള്‍ എത്രയോ പ്രണയങ്ങളില്‍  ആത്മാവുകള്‍ തമ്മില്‍ പുണര്‍ന്നുറങ്ങുന്നു. മാംസനിബദ്ധമല്ലാത്ത ഈ  പ്രണയങ്ങള്‍    നീയെന്നിലും ഞാന്‍ നിന്നിലും  നിറയുന്നു എന്ന തിരിച്ചറിവിന്റേതു  കൂടിയാണ്.

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളില്‍ ഇന്ന് പുതു പ്രണയങ്ങളുടെ/ന്യൂ ജന്‍  പ്രണയങ്ങളുടെ വേലിയേറ്റത്തില്‍  ഈ കാഴ്ചപ്പാടുകളൊക്കെയും പഴഞ്ചനാവുന്നു.

'മരിച്ചേ  പിരിയൂ  എന്ന് നീ , മരിച്ചാലും  പിരിയില്ലെന്നു ഞാന്‍ ...'

അസാന്നിദ്ധ്യത്തില്‍  സാന്നിദ്ധ്യമായും , അദൃശ്യതയില്‍ ദൃശ്യമായും  പ്രണയം അവനില്‍/ അവളില്‍ നിറഞ്ഞിരുന്ന ഒരു കാലം ഇന്ന് പഴമയുടെ ഓര്‍മ്മ പുതുക്കങ്ങളില്‍ മാത്രമായൊതുങ്ങുന്നു .

ആകാശവും കടലും നക്ഷത്രങ്ങളും  ഋതു ഭേദങ്ങളും മാത്രം സാക്ഷിയാകുന്ന പ്രണയങ്ങള്‍. അകന്നിരിയ്ക്കവേ 'ശ്വാസം വേദനിയ്ക്കുന്നു 'എന്ന് അടക്കം പറയുന്ന രണ്ടു പേര്‍. 

കാണാമറയത്ത്  അകാലങ്ങളിലിരുന്നു ഒരേ ചിന്തകളുടെ, സ്വപ്നങ്ങളുടെ  നാട്ടു വഴിയില്‍  പെയ്തു തോരുന്നവര്‍. തിരഞ്ഞു പോയ ഇടങ്ങളെ ഒക്കെയും നക്ഷത്രങ്ങളാല്‍ അടയാളപ്പെടുത്തുന്നവര്‍. ഒരിയ്ക്കലും സ്വന്തമാവില്ലെന്നറിയുമ്പോഴും കണ്ണുകളിലെ പ്രകാശം കെടുത്താതെ ഇനിയൊരു ജന്മമെന്ന് പതം പറയുന്നവര്‍  ഇന്നും എവിടെയൊക്കെയോ  ജീവിച്ചു മരിയ്ക്കുന്നുണ്ടാവാം. 

ഈ ഭൂമിയില്‍ ഏറ്റവും മനോഹരമായ, ജീവന്റെ അവസാന തുടിപ്പോളവും  സൗരഭ്യം പരത്തുന്ന  വികാരം ഇതൊന്നേയുള്ളൂ-'പ്രണയം ഒരു ധ്യാനമാണ്. ഉണരാന്‍ വിടാതെ  കണ്ണുകളില്‍ ഒളിച്ചിരിയ്ക്കുന്ന ധ്യാനം!

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

ജീന രാജേഷ്: പ്രണയം രണ്ടുണ്ട്!