Asianet News MalayalamAsianet News Malayalam

പ്രണയം മാര്‍ഗരീറ്റയും ഹോട്ട് ഡ്രിങ്കും  ചായയും ആവുന്ന വിധം!

love debate soonaja
Author
Thiruvananthapuram, First Published Jun 24, 2017, 1:36 PM IST
  • Facebook
  • Twitter
  • Whatsapp

love debate soonaja

പ്രണയത്തെക്കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല. ചിന്തിച്ചിട്ടുണ്ട്. അതിലൂടെ കടന്നുപോയിട്ടുണ്ട്.. ഇപ്പോഴും പൊയ്‌ക്കൊണ്ടിരിക്കുന്നു.

പ്രണയം എന്നത് വിവാഹത്തോടെ സാഫല്യമടയുന്നതോ ഒരു 'തേപ്പില്‍' ജീവിതം തകര്‍ക്കുന്നതോ അല്ല. അത് ഒരു വ്യക്തിയോടോ ഒരു പാട്ടിനോടോ കവിതയോടോ പോലും  എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അയാളുടെ സാമീപ്യം കൊണ്ടോ ആ ഒരു ചിന്ത കൊണ്ടുപോലുമോ ഉണ്ടാവുന്ന അവാച്യമായ അനുഭൂതി. ഹൃദയത്തിന് തൊട്ടടുത്ത്, മറ്റൊന്നിലേക്കും മനസിനെ വിടാതെ നിര്‍ത്തുന്ന ഒന്ന്.

പ്രണയത്തില്‍ പങ്കാളിക്ക് നല്‍കാവുന്ന ഏറ്റവും വിലയേറിയ സമ്മാനം സ്വന്തം സമയമാണ്. എത്ര തിരക്കിലും സമയമുണ്ടാക്കി അവന്റെ/ അവളുടെ അടുത്തെത്താന്‍ ശ്രമിക്കുന്നത് അവള്‍/അവന്‍ അത്രക്കും പ്രിയപ്പെട്ടതാകുമ്പോഴാണ്.

നിസ്വാര്‍ത്ഥവും നിരുപാധികവുമായ പ്രണയത്തെ ശുദ്ധജലത്തോട് ഉപമിച്ചാല്‍ മറ്റുള്ള സ്‌നേഹഭാവങ്ങളൊക്കെയും പലതരം പാനീയങ്ങളായിരിക്കും. 

ഏറ്റവും കാല്‍പനികമായി ഒരു മേശക്കിരുവശവുമിരുന്ന് വിരലുകള്‍ കോര്‍ത്തുപിടിച്ചു കണ്ണില്‍ നോക്കിയിരിക്കുന്ന അവസ്ഥയെ മാര്‍ഗരീറ്റ പോലുള്ള സുഖമുള്ള പാനീയത്തോടുപമിക്കാം. കാമം കലരുമ്പോള്‍ ശരിക്കും ഹോട്ട് ഡ്രിങ്ക് ആവും. പിന്നെ അധികാരവും പോസെസിവ്‌നെസ്സും കലര്‍ന്നാല്‍ ചായ പോലെയാണ്. ശരിയായ അളവിലല്ലെങ്കില്‍ കയ്ക്കും.

വിവാഹത്തോടെ പ്രണയം നശിക്കുന്നു എന്ന് വിശ്വസിക്കുന്നത് അതില്‍ ഈ പറയുന്ന പലതും ശരിയായ അളവില്‍ ചേരാത്തതുകൊണ്ടാണ്. എന്നാല്‍ പരസ്പരവിശ്വാസവും മനസിലാക്കലും കൂടി ചേരുമ്പോള്‍ ദഹനത്തിനും ശരീരം തണുപ്പിക്കാനുമുതകുന്ന സംഭാരമാവും. യൗവനം പിന്നിട്ടിട്ടും, കൊഞ്ചലും കുറുകലും ഇല്ലെങ്കില്‍ പോലും ഒരാള്‍ക്ക് മറ്റൊരാളെ വിടാന്‍ പറ്റാത്ത ഒരു അടുപ്പമുണ്ടല്ലോ, അതാണ് പഴകിപ്പഴകി വീര്യം കൂടിയ വീഞ്ഞ്!
 
ഇനി ഇതൊക്കെ ഉണ്ടെങ്കിലും നല്ല വെയിലത്ത് ക്ഷീണിച്ചു വന്നു കയറിയിട്ട് ഒരു ഗ്ലാസ് പച്ചവെള്ളം മടമടാന്ന് കുടിച്ചാല്‍ എങ്ങനെയുണ്ടാവും! പ്രണയമെന്നാല്‍ അത് തന്നെയാണെനിക്ക്!  

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

ജീന രാജേഷ്: പ്രണയം രണ്ടുണ്ട്!

സോഫിയ ഷാജഹാന്‍: പ്രണയത്തിന്റെ വാക്കുകള്‍ക്ക് എന്താണിത്ര മധുരം?​

ടാനിയ അലക്‌സാണ്ടര്‍: ആരും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത  ആ പ്രണയ രഹസ്യം!

Follow Us:
Download App:
  • android
  • ios