Asianet News MalayalamAsianet News Malayalam

അത്ര വിശുദ്ധമാക്കണോ പ്രണയം?

Nisha Manjesh on Love
Author
Thiruvananthapuram, First Published Jun 12, 2017, 4:28 PM IST

പ്രണയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പിനെക്കുറിച്ച് വായനക്കാര്‍ക്ക് എന്താണ് പറയാനുള്ളത്? വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

Nisha Manjesh on Love

മഴയും കാറ്റും ഇല്ലാതായാലും, ഭൂമിയാകെ വരണ്ടു പോയാലും പച്ചയായി നില്‍ക്കാനാവുന്ന പ്രണയത്തെകുറിച്ചാണ്.

നല്ലൊരുപക്ഷം മലയാളി പെണ്ണുങ്ങളും പലപ്പോഴും മാധവിക്കുട്ടിയാണ്, കവിതയില്‍ ചോര കിനിയിച്ച പല നൂറ് കവികളുടെ വരികളിലെ 'നീ' ആണ് .

പുരുഷന്മാര്‍ എത്രയോ തവണ അയ്യപ്പനും പിയും ചുള്ളിക്കാടും തുടങ്ങി ജിബ്രാനും നെരൂദയും ക്‌ളാരയുടെ ജയകൃഷ്ണനും വരെയാകുന്നു.

എന്നിട്ടുമെവിടെയൊക്കെയോ യാഥാര്‍ഥ്യത്തിന്റെ മുനമ്പില്‍ നമ്മുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ നുണയില്‍ പൊതിഞ്ഞു കൊളുത്തിയിട്ടിരിക്കയാണ് . നനഞ്ഞ പഴന്തുണിക്കെട്ട് പോലെ അത് ഭാരിച്ച് മുഷിഞ്ഞു ചുരുണ്ടു പോവുന്നു.

എന്താവും ഇങ്ങനെ ?

'വിശുദ്ധം' എന്നൊരു വാക്കിന്റെ പിന്താങ്ങ് കൊണ്ട് നമ്മള്‍ പണ്ടേയ്ക്ക് പണ്ടേ പ്രണയത്തെ പൊതിഞ്ഞു കെട്ടിവച്ചു. വിശുദ്ധമായതൊക്കെ നമുക്ക് തൊട്ടുകൂടാത്തത് ആണ്.  പരിശുദ്ധി എന്ന നുണ കൊണ്ട് അലങ്കരിക്കേണ്ടതാണ്.

വിശുദ്ധമായതൊക്കെ നമുക്ക് തൊട്ടുകൂടാത്തത് ആണ്.

നമ്മള്‍ ഓരോ ആളും ഈ അലങ്കാര പണികള്‍ നിരന്തരം നടത്തുന്നു. എന്റെ വിശുദ്ധ പ്രണയം എന്ന് നെറ്റിപ്പട്ടം കെട്ടി അതിനെ കൊരുത്തിടുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവേണ്ടതെന്ന് മിത്തുകള്‍ ഓതിക്കൊടുത്ത് സിരകളില്‍ ഒളിപ്പിക്കുന്നു.

വാത്സല്യവും കാമവും പോലെ പ്രണയവും സ്വാഭാവികമായി ഉണ്ടാവുമെന്നും ഉണ്ടാവേണ്ടതാണെന്നും നമുക്ക് നമ്മളോട് പറയാന്‍ പേടിയാണ്. നമ്മുടെ മുഖം അലങ്കാരമില്ലാതെ അനാവരണം ചെയ്യപ്പെടുമോ എന്ന പേടി.

നിയമാവലികള്‍ പാലിക്കേണ്ട ഒന്നല്ല പ്രണയമെന്ന്, സ്‌നേഹവും കാമവും അതില്‍ അലിഞ്ഞു ചേരുമെന്ന്, ജീവിതത്തിന്റെ നേരാണ് പ്രണയമെന്ന് ആരോടൊക്കെയോ പറയാന്‍ തോന്നുന്നു.

പിരിഞ്ഞു പോകാന്‍ തോന്നുന്ന പ്രണയത്തെ പോകാന്‍ അനുവദിക്കൂ എന്ന്, വീണ്ടും വീണ്ടും അതിനെ ബഹുമാനിക്കാന്‍ ശീലിക്കു എന്ന് പറയാന്‍ തോന്നുന്നു.

ഒരാള്‍ തന്റെ പ്രണയത്തെ ഉപേക്ഷിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക് അതിന് അവകാശം ഉണ്ടെന്ന് നമ്മള്‍ അറിയണം

ഏതോ നിമിഷത്തില്‍, അല്ലെങ്കില്‍ പലപ്പോഴായി ചേര്‍ന്ന് കൂടിയ നിരവധി നിമിഷത്തിന്റെ പ്രേരണയില്‍ ഒരാള്‍ തന്റെ പ്രണയത്തെ ഉപേക്ഷിക്കാന്‍ നോക്കിയാല്‍ അയാള്‍ക്ക് അതിന് അവകാശം ഉണ്ടെന്ന് നമ്മള്‍ അറിയണം. അടുത്ത നിമിഷം മുതല്‍ അയാളെ ശത്രുപാളയത്തിലെ കാലാളാക്കി എയ്തു വീഴ്ത്താനുള്ള നമ്മുടെ അന്തര്‍ലീനമായ വാസനകളെ മാറ്റിയെടുക്കാന്‍ കഴിയണം.

പ്രണയം വരുത്തിയ യുദ്ധങ്ങളും, മരണങ്ങളും ആ വാസനകളുടെ സമ്പത്താണ്.

പ്രണയം ആനന്ദം മാത്രമാണ്. എല്ലാ പരിധികള്‍ക്കും, നിയമങ്ങള്‍ക്കും അപ്പുറത്തേക്ക് അതിന് വളരാന്‍ ആയാല്‍ നമ്മളും വളരും. കവിതയും കഥയും കണ്ണീരും ഉള്ളില്‍ നിറയും പോലെ പ്രണയവും എന്നും നിറഞ്ഞങ്ങിനെ തുളുമ്പും .

നമുക്ക് നന്നായി പ്രണയിക്കാന്‍ അറിയുന്നവരാവാം.


(പ്രണയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പിനെക്കുറിച്ച് വായനക്കാര്‍ക്ക് എന്താണ് പറയാനുള്ളത്? വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും)

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

​ബാസിമ സമീര്‍: അങ്ങനെയാണ് ആ അജ്ഞാതന്‍ എന്നിലേക്ക് വന്നത്!

ഷാഹിദ സാദിക്: പ്രണയത്തിന് എന്തിന് പാപത്തിന്റെ  കുപ്പായമണിയിക്കണം?

സോണി ദിത്ത്: പ്രണയത്തിന് എത്ര വയസ്സുണ്ട്?

ജീന രാജേഷ്: പ്രണയം രണ്ടുണ്ട്!

സോഫിയ ഷാജഹാന്‍: പ്രണയത്തിന്റെ വാക്കുകള്‍ക്ക് എന്താണിത്ര മധുരം?​

ടാനിയ അലക്‌സാണ്ടര്‍: ആരും പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത  ആ പ്രണയ രഹസ്യം!

സൂനജ: പ്രണയം മാര്‍ഗരീറ്റയും ഹോട്ട് ഡ്രിങ്കും  ചായയും ആവുന്ന വിധം!

ദീപ ഷിജു: യഥാര്‍ത്ഥ പ്രണയത്തിന്റെ തൊട്ടറിവുകള്‍ അവിശുദ്ധമാവുമോ?

Follow Us:
Download App:
  • android
  • ios