userpic
user icon
0 Min read

തന്‍റെ ശബ്ദത്തില്‍ പാടുന്ന മലയാളിയുടെ വീഡിയോ പങ്കുവച്ച് എആര്‍ റഹ്മാന്‍ - വീഡിയോ വൈറല്‍

ar rahman share malayalai singer video who perfectly imitated his voice vvk
AR Rahman Nikhil

Synopsis

ഒരു ടെലിവിഷന്‍ ചാനല്‍ ഷോയില്‍ നിഖില്‍ റഹ്മാന്‍റെ ശബ്ദത്തില്‍ ദില്‍സേരെ എന്ന ഗാനം ആലപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

ചെന്നൈ: ഇന്ത്യന്‍ സിനിമ സംഗീതത്തിലെ ചക്രവര്‍ത്തിയാണ് എആര്‍ റഹ്മാന്‍. തന്‍റെ ഒരോ ചിത്രത്തിലും ഹിറ്റുകള്‍ സമ്മാനിക്കുന്ന റഹ്മാന്‍റെ അടുത്ത വരാന്‍ ഇരിക്കുന്ന ചിത്രം  'പത്ത് തല'യാണ്. ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിലെ റഹ്മാന്‍ സംഗീതം നല്‍കി ഇതുവരെ വെളിയില്‍ വന്ന ഗാനങ്ങള്‍ എല്ലാം തന്നെ വലിയ ഹിറ്റാണ്.

ഇപ്പോള്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ച കൌതുകരമായ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റഹ്മാന്‍റെ ശബ്ദത്തില്‍ പാടുന്ന ഗായകന്‍റെ വീഡിയോയാണ് റഹ്മാന്‍ പങ്കുവച്ചിരിക്കുന്നത്. മലയാളിയായ ഗായകനും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭയുടെ ഒരു വീഡിയോയാണ് റഹ്മാന്‍ സന്തോഷത്തോടെയും സ്നേഹത്തോടെയും റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു ടെലിവിഷന്‍ ചാനല്‍ ഷോയില്‍ നിഖില്‍ റഹ്മാന്‍റെ ശബ്ദത്തില്‍ ദില്‍സേരെ എന്ന ഗാനം ആലപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. @krish_na_here എന്ന ഐഡിയില്‍ നിന്നാണ് ഈ വീഡിയോ ശകലം പങ്കുവച്ചിരിക്കുന്നത്. ഇതാണ് റഹ്മാന്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്. റഹ്മാന്‍റെ ശബ്ദം അനുകരിക്കുക എന്നത് ലളിതമായ കാര്യം അല്ല.  ആ ശബ്ദത്തിലും ഭാവത്തിലും ഞാന്‍ ഒന്ന് സംശയിച്ച് പോയി. ഗംഭീരമായ കഴിവാണ് ഇതെന്ന് ട്വീറ്റിന് ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. 

ഇതിനകം 3 ലക്ഷത്തോളം പേര്‍ റഹ്മാന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് കമന്‍റുകളാണ് ഇതിന് മറുപടിയായി വരുന്നത്. പലരും നിഖിലിന്‍റെ അത്ഭുതകരമായ കഴിവിനെ അഭിനന്ദിക്കുന്നുണ്ട്. നിഖില്‍ തന്നെ റഹ്മാന്‍റെ ട്വീറ്റില്‍ സന്തോഷം അറിയിച്ച് നന്ദി പറയുന്നുണ്ട്.

അതേ സമയം ചിമ്പു നായകനായി എത്തുന്ന റഹ്മാന്‍റെ സംഗീതത്തില്‍ എത്തുന്ന 'പത്ത് തല' ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

മാസും ആക്ഷനുമായി ചിമ്പു; തീയറ്ററുകളിൽ ആവേശമാകാൻ 'പത്ത് തല', ട്രെയിലർ

എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ മകൻ പാടുന്നു, 'പത്ത് തല' ഗാനം

Latest Videos