Asianet News MalayalamAsianet News Malayalam

രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം സർവകാല ഉയരത്തിലെത്തിയെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം ഇക്കഴിഞ്ഞ (2021 - 22) സാമ്പത്തിക വർഷം സർവകാല ഉയരത്തിലെത്തിയെന്ന് കേന്ദ്രം. 

FDI inflows reach all time high
Author
India, First Published May 20, 2022, 11:20 PM IST

ദില്ലി: രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം ഇക്കഴിഞ്ഞ (2021 - 22) സാമ്പത്തിക വർഷം സർവകാല ഉയരത്തിലെത്തിയെന്ന് കേന്ദ്രം. 83.57 ശതകോടി യുഎസ് ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് 2021 - 22 സാമ്പത്തിക വർഷത്തില്‍ രാജ്യത്തേക്കെത്തിയതെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക്. 

2014-2015ൽ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 45.15 ശതകോടി യുഎസ് ഡോളറായിരുന്നു. യുക്രൈനിലെ സൈനിക നടപടിക്കിടയിലും കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധി മറികടന്നും വിദേശ നിക്ഷേപം വൻ ഉയരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് കേന്ദ്രസർക്കാർ. 2020 - 21 സാമ്പത്തിക വർഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തേക്കാൾ 1.60 ശതകോടി യുഎസ് ഡോളർ കൂടുതലാണിത്. 4.3 ശതകോടി യുഎസ് ഡോളർ മാത്രമുണ്ടായിരുന്ന 2003 - 04 സാമ്പത്തിക വർഷത്തേക്കാൾ ഇന്ത്യയുടെ വിദേശ നിക്ഷേപം 20 മടങ്ങ് വർദ്ധിച്ചു. 

ഉൽപാദന മേഖലയിൽ 2020-21 സാമ്പത്തിക വർഷത്തിൽ 12.09 ശതകോടി യുഎസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2021 - 22 സാമ്പത്തിക വർഷത്തിൽ 21.34 ശതകോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തി. 76 ശതമാനമാണ് വർധന.

എഫ് ഡി ഐ ഓഹരി നിക്ഷേപത്തിന്റെ കാര്യത്തിൽ, 2021-22 സാമ്പത്തിക വർഷത്തിൽ സിംഗപ്പൂർ (27 ശതമാനം), യു എസ് എ (18 ശതമാനം) മൗറീഷ്യസ്‌ (16 ശതമാനം) എന്നിവയാണ് മുന്നിൽ. 2021-22 സാമ്പത്തിക വർഷത്തിൽ എഫ് ഡി ഐ ഓഹരി വരവ് ഏറ്റവുമധികം ലഭിച്ച 'കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ' മേഖലയ്ക്ക് ഏകദേശം 25 ശതമാനം വിഹിതവും, സേവന - മോട്ടോർ വാഹന മേഖലകൾക്ക് 12 ശതമാനം വീതം വിഹിതവും ലഭിച്ചു.

ഓലയ്ക്കും ഊബറിനും എതിരെ ആയിരക്കണക്കിന് പരാതികൾ; ഇടപെട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ദില്ലി: ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും അന്യായമായ വ്യാപാര രീതികളും ചൂണ്ടിക്കാട്ടി രണ്ട് ഓൺലൈൻ ടാക്സി സേവന പ്ലാറ്റ്‌ഫോമുകളായ ഒലയ്ക്കും ഊബറിനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ് അയച്ചു. നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ (NCH) നിന്നുള്ള ഡാറ്റ പ്രകാരം, 2021 ഏപ്രിൽ ഒന്നിനും 2022 മെയ് ഒന്നിനുമിടയിൽ ഒലയ്‌ക്കെതിരെ 2482 പരാതികളും, ഊബറിനെതിരെ 770 പരാതികളും ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ഒല (Ola), ഊബർ (Uber), റാപിഡോ (Rapido), മെറു കാബ്സ് (Meru Cabs), ജുഗ്‌നൂ (Jugnoo) എന്നിവയുമായി നടത്തിയ യോഗത്തിൽ, ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഇ-കൊമേഴ്‌സ് ചട്ടങ്ങൾ എന്നിവ പാലിക്കാൻ അതോറിറ്റി നിർദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പരാതി പരിഹാരം ഉറപ്പാക്കാനും ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ പങ്കാളികളാകാൻ സിസിപിഎ നിർദ്ദേശിച്ചിരുന്നു.  

നോട്ടീസുകളിൽ ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ

1) സേവനം നൽകുന്നതിലുള്ള കുറവുകൾ - ഉപഭോക്താക്കൾക്ക് കൃത്യമായ പ്രതികരണം ലഭിക്കാതിരിക്കുക, ഓൺലൈൻ ആയി പണം സ്വീകരിക്കാൻ ഡ്രൈവർ വിസമ്മതിക്കുക, മുമ്പ് കുറഞ്ഞ നിരക്കിൽ പോയ റൂട്ടിൽ ഉയർന്ന തുക ഈടാക്കുക, ഡ്രൈവർമാരുടെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം, ആപ്പിൽ ഉപഭോക്താവിന് എസി സൗകര്യം വാഗ്ദാനം ചെയ്തിട്ട് ഡ്രൈവർ എസി ഓൺ ചെയ്യാൻ വിസമ്മതിക്കുക എന്നിവ.

2) അപര്യാപ്തമായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം: പ്ലാറ്റ്‌ഫോമിൽ പരാമർശിക്കേണ്ട കസ്റ്റമർ കെയർ നമ്പറിന്റെയും പരാതി പരിഹാര ഉദ്യോഗസ്ഥന്റെയും വിശദാംശങ്ങളുടെ അഭാവം.

3) ഒരു യാത്ര റദ്ദാക്കാൻ അനുവദനീയമായ സമയം ഉപയോക്താക്കളോട് വ്യക്തമാക്കാതെ, റദ്ദാക്കലിന് യുക്തിരഹിതമായ പിഴ ഈടാക്കുക. യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്ലാറ്റ്‌ഫോമിൽ റദ്ദാക്കൽ തുക വ്യക്തമായി കാണിക്കാതിരിക്കുക. യാത്രികനെ സ്വീകരിക്കാനോ പിക്ക്-അപ്പ് ലൊക്കേഷനിൽ വരാനോ ഡ്രൈവർ തയ്യാറാകാത്തതിനാൽ യാത്ര റദ്ദാക്കാൻ നിർബന്ധിതരാകുമ്പോൾ റദ്ദാക്കൽ നിരക്കുകൾ ഉപയോക്താക്കൾ വഹിക്കേണ്ടി വരിക.

4) രണ്ട് വ്യക്തികളിൽ നിന്ന് ഒരേ റൂട്ടിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കാൻ കമ്പനി പാലിക്കുന്ന മാനദണ്ഡം അല്ലെങ്കിൽ രീതിയെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവം.

5) ആഡ്-ഓൺ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് ഓരോ യാത്രയ്ക്ക് മുമ്പും വ്യക്തമായ അംഗീകാരം ഉറപ്പാക്കുന്ന നടപടിയിലൂടെ സമ്മതം വാങ്ങാതെ, മുൻകൂട്ടി ടിക്ക് ചെയ്ത ബോക്സുകൾ വഴി ആഡ്-ഓൺ സേവനങ്ങൾക്കുള്ള നിരക്കുകൾ ഉൾപ്പെടുത്തുക

Follow Us:
Download App:
  • android
  • ios