Asianet News MalayalamAsianet News Malayalam

ഭവന നിർമാണ മേഖലയ്ക്ക് ആശ്വാസം; പ്രധാനമന്ത്രി ആവാസ് യോജന രണ്ട് കോടി പേർക്ക് കൂടി

ഗ്രാമീണ സമൂഹങ്ങളുടെ ഭവന ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, ഈ പ്രദേശങ്ങളിലെ ഭവന നിർമ്മാണ മേഖലയുടെ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നതാണ് തീരുമാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

FM announces new housing scheme for middle class and 2 crore more houses under PMAY-Gramin
Author
First Published Feb 2, 2024, 3:17 PM IST

ഗ്രാമീണ മേഖലയിൽ ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനുള്ള പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കുന്നതിനുള്ള ബജറ്റ് പ്രഖ്യാപനം വർധിച്ചു വരുന്ന ഭവന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് വിദഗ്ധർ.   മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുക്കുകയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നിർമിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ഗ്രാമീണ സമൂഹങ്ങളുടെ ഭവന ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, ഈ പ്രദേശങ്ങളിലെ ഭവന നിർമ്മാണ മേഖലയുടെ വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നതാണ് തീരുമാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഹൗസിംഗ്, കൺസ്ട്രക്ഷൻ വ്യവസായ മേഖലയിലുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, സിമൻറ്, പെയിൻറ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങൾക്ക് ഗുണകരമാവുകയും ചെയ്യും.

ഇടത്തരക്കാർക്കുള്ള പുതിയ ഭവന പദ്ധതിയെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ട്. അർഹരായ ഇടത്തരക്കാർക്ക് സ്വന്തമായി വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ വേണ്ടി സർക്കാർ ഒരു ഭവന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചേരി നിവാസികളെയും വാടകയ്ക്ക് താമസിക്കുന്ന ആളുകളെയും സഹായിക്കാനും അവർക്ക് സ്വന്തമായി വീട് വാങ്ങാനും നിർമ്മിക്കാനും സഹായിക്കുന്നതിനുള്ള പദ്ധതികളും സർക്കാർ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ചേരികളിലും  അനധികൃത കോളനികളിലും വാടകവീടുകളിലും കഴിയുന്ന പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പലിശ നിരക്കിൽ ഇളവ് നൽകി ബാങ്കുകളിൽ നിന്ന്  ഭവനവായ്പ ലഭ്യമാക്കുമെന്ന് കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച പദ്ധതി ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 പ്രവചനങ്ങൾ അനുസരിച്ച്, നഗര മേഖലകളിലെ ഭവന ക്ഷാമം 1.5 ദശലക്ഷത്തിലധികം ആണ്. 2030 ഓടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios