Asianet News MalayalamAsianet News Malayalam

കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ; നോക്കിവെക്കാം ഈ ബാങ്കുകൾ

ഭവനവായ്പയിൽ പലിശനിരക്കിലെ നാമമാത്രമായ വ്യത്യാസം  പോലും  മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും.

Home Loans 5 banks including HDFC, SBI with lowest rates of interest
Author
First Published Apr 29, 2024, 5:15 PM IST

നിങ്ങൾ ഒരു വീട് വാങ്ങാനോ പുതിയത് പണിയാനോ ആലോചിക്കുന്നുണ്ടോ? അതിനായി ഒരു ഭവനവായ്പ എടുക്കുന്നതിന് പദ്ധതിയുണ്ടെങ്കിൽ, പെട്ടെന്ന് പണം നൽകാൻ കഴിയുന്ന  ബാങ്ക് എന്നത് മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കാണോ എന്നത് കൂടി  അന്വേഷിക്കുന്നത് നല്ലതാണ്.കാരണം പലിശനിരക്കിലെ നാമമാത്രമായ വ്യത്യാസം  പോലും  മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും.

ഉദാഹരണം ഒരാൾ 9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വായ്‌പ എടുത്താൽ, 10 വർഷത്തേക്ക് പ്രതിമാസ ഗഡു ₹65,523 ആയിരിക്കും. പലിശ നിരക്ക് പ്രതിവർഷം 10 ശതമാനമായി ഉയരുമ്പോൾ ഇഎംഐ ₹66,075 ആയി ഉയരുന്നു.10 വർഷത്തെ കാലയളവിൽ, പലിശ നിരക്ക് 20 ബേസിസ് പോയിൻ്റ് കൂടിയാൽ, 66,240 രൂപ കൂടുതലായി നൽകേണ്ടി വരും.

കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകൾ:

എച്ച്‌ഡിഎഫ്‌സി ബാങ്ക്: ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക്   ഭവനവായ്പയ്ക്ക് പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു.

എസ്ബിഐ: കടം വാങ്ങുന്നയാളുടെ സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9.15 ശതമാനം മുതൽ 9.75 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. ഈ നിരക്കുകൾ 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ  9.40 ശതമാനം മുതൽ 10.05 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു.35 ലക്ഷം രൂപയിൽ താഴെയുള്ള വായ്പകൾക്ക്, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.40 മുതൽ 9.80 ശതമാനം വരെയും ശമ്പള വരുമാനക്കാർക്ക് 9.25 ശതമാനത്തിനും 9.65 ശതമാനത്തിനും ഇടയിലുമാണ് പലിശ. ₹35 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിൽ, ശമ്പളമുള്ള വ്യക്തികൾക്ക് 9.5 മുതൽ 9.8 ശതമാനം വരെ പലിശ അടയ്ക്കേണ്ടി വരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.65 മുതൽ 9.95 ശതമാനം വരെയാണ് പലിശ.ലോൺ തുക 75 ലക്ഷത്തിന് മുകളിലാണെങ്കിൽ,ശമ്പളക്കാരായ വ്യക്തികൾക്ക്  പലിശ നിരക്ക്  9.6 ശതമാനത്തിനും 9.9 ശതമാനത്തിനും ഇടയിലും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.75 ശതമാനത്തിനും 10.05 ശതമാനത്തിനും ഇടയിലാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്: ശമ്പളമുള്ള വരുമാനമുള്ള വായ്പക്കാർക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ഉള്ളവർക്ക്  8.75 ശതമാനവും പലിശയ്ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് വായ്പ അനുവദിക്കുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക്: സിബിൽ സ്‌കോർ, ലോണിൻ്റെ തുക, വായ്പയുടെ കാലാവധി എന്നിവയെ അടിസ്ഥാനമാക്കി 9.4 ശതമാനം മുതൽ 11.6 ശതമാനം വരെ പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്നു.ഉദാഹരണത്തിന്, 30 ലക്ഷത്തിന് മുകളിലുള്ളതും 10 വർഷം വരെ കാലാവധിയുള്ളതുമായ ലോണുകൾക്ക് 800-ഉം അതിന് മുകളിലുള്ളതുമായ സിബിൽ  സ്കോർ ഉണ്ടെങ്കിൽ   9.4 ശതമാനം പലിശ നിരക്കിൽ  വായ്പ ലഭിക്കും.
 

Follow Us:
Download App:
  • android
  • ios