Asianet News MalayalamAsianet News Malayalam

ക്ഷേമ പെൻഷൻ ഉയർത്തുമോ? സംസ്ഥാന ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം

പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ഉൾപ്പടെ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. 

kerala budget 2024 expectations kn balagopal
Author
First Published Feb 5, 2024, 7:42 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നാലമത്തെ ബജറ്റ് ഇന്ന്. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. രാവിലെ 9 മണിയ്ക്കാണ് മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക.

സംസ്ഥാന സര്‍ക്കാര്‍ ധനപ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയിലും മുകളിലാണ്. റബറിന്‍റെ താങ്ങുവിലയിൽ 20 രൂപയുടെങ്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ഉൾപ്പടെ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. 

ബജറ്റ് അവതരണത്തിന് മുന്നേ സംസാരിക്കവെ തന്‍റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ധനമന്ത്രി ബജറ്റിന് മുമ്പ് വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇവയിൽ ഏതെല്ലാം ബജറ്റിൽ ഉൾപ്പെടുമെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം

Follow Us:
Download App:
  • android
  • ios