Asianet News MalayalamAsianet News Malayalam

സംസ്ഥാന ബജറ്റ് തിങ്കളാഴ്ച്ച; 2023 ലെ പ്രഖ്യാപനങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

2024 - 25 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.

kerala budget 2024 previous year budget review
Author
First Published Feb 2, 2024, 1:57 PM IST

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ ആറാമത്തെ ബജറ്റ് ഇന്നലെ പാർലിമെന്റിൽ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള വോട്ട് ഓൺ അക്കൗണ്ട് ആയിരുന്നു ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ജനപ്രിയമല്ലായിരുന്നു നിർമ്മല സീതാരാമന്റെ ഈ ഇടക്കാല ബജറ്റ്. ഇനി പ്രതീക്ഷ സംസ്ഥാന ബജറ്റിലാണ്. കേന്ദ്ര ബജറ്റിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അതായത് ഫെബ്രുവരി അഞ്ചിന്. 

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് വതരണമാണ് നടക്കാൻ പോകുന്നത്. 2024 - 25 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റിന് ഇന്ധന സെസ് ഉയർത്തിയതടക്കം വിമർശനങ്ങൾക്ക് വകവെച്ചിരുന്നു. 

കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്

  • വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു.
  • റബർ കർഷകരെ സഹായിക്കാന്‍ റബർ കർഷകർക്കുള്ള  സബ്‌സിഡി വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു.
  • നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കും ഇതിനായി 50 കോടി മാറ്റിവെച്ചു.
  • കുടുംബശ്രീക്കായി 260 കോടി രൂപ വകയിരുത്തി.
  • ലൈഫ് മിഷൻ 1436.26 കോടി വകമാറ്റി
  • സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കും
  • വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്‌ബി വഴി  1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. 
  • വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു
  • കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി  10 കോടി മാറ്റിവെച്ചു.
  • അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചു. 
  • നഗരവത്കരണ തോത് ഉയർന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചെന്നും ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം കിഫ്‌ബി വഴി 100 കോടി മാറ്റി വെക്കും.
  • മൃഗചികിത്സ സേവനങ്ങൾക്ക് 41 കോടി
  • പുതിയ ഡയറി പാർക്കിന് 2 കോടി
  • മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്ക് 13.5 കോടി
  • നെൽകൃഷിക്ക് 91.05 കോടി
  • നാളികേര വികസന പദ്ധതിക്കായി  60.85 കോടി. നാളീകേരത്തിന്റ താങ്ങു വില  32 രൂപയിൽ നിന്ന് 34 ആക്കി
  • സ്മാർട് കൃഷിഭവനുകൾക്ക് 10 കോടി
  • കാർഷിക കര്‍മ്മ സേനകൾക്ക് 8 കോടി
  • വിള ഇൻഷുറൻസിന് 30 കോടി
  • തൃത്താലക്കും കുറ്റ്യാടിക്കും നീർത്തട വികസനത്തിന് 2 കോടി വീതം
  • മത്സ്യ ബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റാൻ ആദ്യ ഘട്ടമായി 8 കോടി അനുവദിച്ചു. കടലിൽ നിന്ന് പ്ലസ്റ്റിക് നീക്കാൻ ശുചിത്വ സാഗരത്തിന് 5 കോടി അനുവദിച്ചു. 
  • സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടി വകമാറ്റി. ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കും. ഇതിനായി ഒരു കോടി വകമാറ്റി. 
  • വനസംരക്ഷണ പദ്ധതിക്കായി 26 കോടി 
  • ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി.
  • കോട്ടുകാൽ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി
  • തൃശൂർ സുവോളജിക്കൽ പാർക്കിനായി  6 കോടി. 
  • 16 വന്യജീവി സംരഷണത്തിന് 17 കോടി
  • എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടി
  • കുടിവെള്ള വിതരണത്തിന് 10 കോടി 
  • നിലക്കൽ വികസനത്തിന് 2.5 കോടി
  • കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി
  • തോട്ടപ്പള്ളി പദ്ധതിക്കായി   5 കോടി
  • ഡാം പുനരുദ്ധാനത്തിനും വികസനത്തിന് 58 കോടി
  • കുളങ്ങളുടെ നവീകരണം -7.5 കോടി
  • കുട്ടനാട് പാടശേഖരം പുറംബണ്ട് നിർമ്മാണത്തിന് 100 കോടി
  • മീനച്ചിലാറിന് കുറുകെ അരുണാപുരത്ത് പുതിയ ഡാം നിർമ്മിക്കാൻ 3 കോടി
  • സഹകരണ സമാശ്വാസ നിധിയിലേക്ക് 4.25 കോടി
  • ഓഡിറ്റിംഗ് പരിഷ്കരിക്കുന്നതിന് 5 കോടി
  • ശബരിമല മാസ്റ്റർ പ്ലാനിന്‍റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ
  • ബ്രണ്ണൻ കോളേജിന് 10 കോടി
  • അസാപ്പിന് 35 കോടി
  • ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും
  • തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി. 
  • 2026 ന് മുൻപ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷൻ ചെയ്യും.  
  • ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി
  • എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ, വാഹന ചാർജിങ് സ്റ്റേഷനുകൾക്കായി  7.8 കോടി രൂപ 
  • വ്യവസായ മേഖയിൽ അടങ്കൽ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി.
  • വ്യവസായ വികസന കോർപറേഷന് 122.25 കോടി
  • ചെന്നൈ ബംഗലൂരു വ്യാവസായ ഇടനാഴി , സാമ്പത്തിക തൊഴിൽ വളർച്ചക്ക് വഴി വക്കും.
  • സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടി
  • സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി
  • കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി
  • ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടി
  • കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി
  • കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി 
  • ടെക്നോപാര്‍ക്കിന് 26 കോടി
  • ഇൻഫോപാർക്കിന് 35 കോടി
  • കെ ഫോണിന് 100 കോടി
  • സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5കോടി
  • എകെജി മ്യുസിയത്തിന് 6 കോടി
  • വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷിക്കും
  • സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്  35 കോടി
  • വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു. 
  • ഉച്ചഭക്ഷണം പദ്ധതികൾക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. 
  • ട്രാൻസിലേഷൻ ഗവേഷണത്തിന് 10 കോടി രൂപ 
  • സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു. 
  • കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ അഞ്ച് കോടി രൂപ
  • എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കും. 
  • പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ
  • കാരുണ്യ മിഷന്  574.5 കോടി രൂപയും വകമാറ്റി. 74.5 കോടി അധികമാണിത്.
  • കേരളം ഓറൽ റാബിസ് വാക്സീൻ വികസിപ്പിസിപ്പിക്കും 5 കോടി
  • സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടി
  • ഇ ഹെൽത്തിന് 30 കോടി
  • ഹോപ്പിയോപ്പതിക്ക് 25 കോടി
  • ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി
  • മെഡിക്കൽ കോളജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി കേന്ദ്രം - 4 കോടി
  • കലാസാംസ്കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ വകമാറ്റി.
  • പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി. 
  • വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി. 
  • സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടി. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടി.
  • സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. 
  • ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി 
  • കിഫ്ബിക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി.
  • റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി രൂപ ബജറ്റില്‍ വകമാറ്റി. 
  • വിമുക്തി പദ്ധതിക്ക് 9 കോടി
  • റവന്യു സ്മാര്‍ട്ട് ഓഫീസുകൾക്ക് 48 കോടി 
  • ആധുനിക വത്കരണത്തിന് 25 കോടി
  • മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി ബജറ്റില്‍ വകയിരുത്തി. നോർക്ക വഴി ഒരു പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും. 
  • അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി  63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി  രൂപ ബജറ്റില്‍ വകയിരുത്തി.
  • നിർഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെൻസ്ട്രുൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ വകമാറ്റുന്നതായി ധനമന്ത്രി അറിയിച്ചു. ജെണ്ടർ പാർക്കിനായി 10 കോടിയും ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി.
  • സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റും. ഇതിനായി കെയർ പോളിസി നടപ്പാക്കും. ഇതിനായി 30 കോടി വകയിരുത്തി.  
  • സംസ്ഥാന ബജറ്റില്‍ പൈതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുൻ വർഷത്തേക്കാൾ 196.6 കോടി അധികമാണിത്. 
  • പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി
  • അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും വകമാറ്റി.
  • ജനനീ ജൻമ രക്ഷക്ക് 17 കോടി
  • പട്ടിക വർഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 40 ലക്ഷം
  • പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾക്ക് 14 കോടി
  • ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി
  • സാമൂഹ്യ സുരക്ഷക്ക് 757.71 കോടി
  • പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്‍റെ  90% ഗുണഭോക്താക്കളും വനിതകളായിരിക്കും.
Follow Us:
Download App:
  • android
  • ios