Asianet News MalayalamAsianet News Malayalam

'കെ റെയിലുമായ സർക്കാർ മുന്നോട്ട്, വന്ദേഭാരതിലെ നിലപാട് ജനത്തിന് ബോധ്യപ്പെട്ടു, ലൈറ്റ് മെട്രോ വരും': ധനമന്ത്രി

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ധനമന്ത്രി വ്യക്തമാക്കി.

Kerala Budget 2024 State will go ahead with Silver Line project says finance minister KN Balagopal vkv
Author
First Published Feb 5, 2024, 11:11 AM IST

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. കെ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറുമായുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ റെയിൽ വികസനം അവഗണിച്ചു. സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല.  തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ കേന്ദ്ര സർക്കാർ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

Read More : കേന്ദ്രം ഇനിയും അവഗണന തുടർന്നാൽ കേരളത്തിന്‍റെ 'പ്ലാൻ ബി'; പിന്നോട്ടില്ലെന്ന് ധനമന്ത്രി, രൂക്ഷ വിമർശനം

Follow Us:
Download App:
  • android
  • ios