കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ലാൻസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് ഐ.സി.എൽ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ധനകാര്യമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.

കൊൽക്കത്ത ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനമായ ലാൻസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേറ്റ് ഓഫിസ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചു.

മൂന്ന് പതിറ്റാണ്ടായി കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ലാൻസേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് ഐ.സി.എൽ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം ധനകാര്യമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.

ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡിയും ലാൻസേദ ഡയറക്ടറൂമായ അഡ്വ.കെ.ജി.അനിൽകുമാർ കോർപ്പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് ഓഫിസിനോട് അനുബന്ധിച്ച് തൃശ്ശൂർ ബ്രാഞ്ചും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

കൊൽക്കത്തയിലാണ് ആദ്യ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്. ഈ സാമ്പത്തിക വർഷം കേരളത്തിൽ 50 ബ്രാഞ്ചുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കെ.ജി.അനിൽകുമാർ പറഞ്ഞു. സ്വർണ്ണ പണയ വായ്പ ഉൾപ്പടെ വിവിധ വായ്പ സേവനങ്ങൾ ലാൻസേദ നൽകുന്നുണ്ട്. ഡയറക്ടർ ഉമ അനിൽകുമാർ, തൃശ്ശൂർ മേയർ എം.കെ.വർഗീസ്, കെ.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്തു.