Asianet News MalayalamAsianet News Malayalam

സ്ത്രീകൾക്ക് 2 വർഷത്തിനുള്ളിൽ സമ്പന്നരാകാം; ഉയർന്ന പലിശ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി, അറിയേണ്ടതെല്ലാം

ഈ പദ്ധതി സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്നതാണ് പ്രത്യേകത. സർക്കാർ നടത്തുന്ന പദ്ധതികളിലൂടെ സ്ത്രീകൾക്ക് നിക്ഷേപത്തിൽ മികച്ച വരുമാനം നേടാനാകും

Mahila Samman Saving Certificate Women can become rich in 2 years
Author
First Published Apr 10, 2024, 10:30 AM IST

രാജ്യത്ത് സ്ത്രീകൾക്കായി വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുണ്ട്. അത്തരത്തിലുള്ള ജനപ്രിയമായ ഒരു നിക്ഷേപ പദ്ധതിയാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്.  രണ്ട് വർഷം കൊണ്ട് സ്ത്രീകളെ സമ്പന്നരാക്കാൻ ഈ പദ്ധതിക്ക് കഴിയും. ഈ പദ്ധതി സ്ത്രീകൾക്ക് മാത്രമുള്ളതാണ് എന്നതാണ് പ്രത്യേകത. സർക്കാർ നടത്തുന്ന പദ്ധതികളിലൂടെ സ്ത്രീകൾക്ക് നിക്ഷേപത്തിൽ മികച്ച വരുമാനം നേടാനാകും

2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചത്. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, സ്ത്രീകൾക്ക് ഒരു തരത്തിലും വിപണിയിലെ അപകടങ്ങൾ നേരിടേണ്ടിവരില്ല. മാത്രമല്ല, ഇതിൽ ഉറപ്പായ വരുമാനം ലഭിക്കും. ഈ സ്കീമിന് കീഴിൽ സ്ത്രീകൾക്ക് 2 വർഷത്തേക്ക് പരമാവധി 2 ലക്ഷം രൂപ നിക്ഷേപിക്കാം. രണ്ട് വർഷത്തിനുള്ളിൽ നിങ്ങൾക്ക് നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും.

ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നതാണ്.  സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും.ഈ സ്കീമിന് കീഴിൽ നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,32,044 ലക്ഷം രൂപ ലഭിക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios