Asianet News MalayalamAsianet News Malayalam

Reliance Jio: റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി; ചെയർമാനായി ആകാശ് അംബാനി

ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് പുതിയ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചത് 

Mukesh Ambani resigns as director Reliance Jio Akash Ambani named chairman
Author
Trivandrum, First Published Jun 28, 2022, 6:38 PM IST

മുംബൈ: റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചു. ആകാശ് അംബാനിയെ പുതിയ ചെയർമാനായി കമ്പനി ബോർഡ് പ്രഖ്യാപിച്ചു. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെ നിയമിച്ചു. ഒപ്പം കമ്പനിയുടെ അഡീഷണൽ ഡയറക്ടർമാരായി രമീന്ദർ സിംഗ് ഗുജ്‌റാൾ, കെ.വി.ചൗദരി എന്നിവരെയും നിയമിച്ചു. 

ജിയോയുടെ പുതിയ ചെയർമാനായ  ആകാശ് അംബാനി നേരത്തെ കമ്പനിയുടെ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവർ ടെൽകോയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. പുതിയ നിയമനങ്ങളുടെ കാലാവധി 2022 ജൂൺ 27 മുതൽ അഞ്ച് വർഷമാണ്. 

Read Also: കച്ച് കോപ്പർ കമ്പനിക്ക് 6000 കോടിയിലധികം നൽകാം; അദാനി ഗ്രൂപ്പിന് വായ്പാ വാഗ്ദാനവുമായി പൊതുമേഖലാ ബാങ്കുകൾ

രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി അദാനിയും അംബാനിയും

ജയ്പൂർ : കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിന് ഒരു ഇന്ത്യയിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇരുവരും ചേർന്ന് 1.68 ലക്ഷം കോടി രൂപ നിക്ഷേപിക്കും എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന ഇൻവെസ്റ്റ് രാജസ്ഥാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വമ്പൻ നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികൾ ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരുമായി ധാരണപത്രം ഒപ്പുവെച്ചു എന്നാണ് വിവരം.

2021 ഡിസംബർ 2022 മാർച്ച് മാസത്തിനും ഇടയിലാണ് നിക്ഷേപ വാഗ്ദാനങ്ങൾ എത്തിയത്. ഈ കാലയളവിൽ സംസ്ഥാനത്തെത്തിയ 940453 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളിൽ 18 ശതമാനം അംബാനിയുടെയും അദാനിയുടെതുമാണ്. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ആണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകിയിരിക്കുന്നത്.

 അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 60,000 കോടി രൂപയുടെയും അദാനി ഇൻഫ്ര ലിമിറ്റഡ് 5000 കോടി രൂപയുടെയും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 3000 കോടി രൂപയുടെയും അദാനി വിൽമർ ലിമിറ്റഡ് 246 കോടി രൂപയുടെയും നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

 

Follow Us:
Download App:
  • android
  • ios