userpic
user icon
0 Min read

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്: ഭാവിയിലേക്ക് കുതിക്കാൻ കാലത്തിനൊത്ത ഉന്നത വിദ്യാഭ്യാസം

nehru group of institutions kerala and tamil nadu courses

Synopsis

അതിവേഗം ഡീംഡ് യൂണിവേഴ്സിറ്റി എന്ന പദവിയിലേക്ക് അടുത്തിരിക്കുകയാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. കേരളത്തിൽ സ്വകാര്യ സർവകലാശാല പദവിയിലേക്കും സ്ഥാപനം മാറുകയാണ്.

കേരളത്തിലും തമിഴ്നാട്ടിലുമായി ഉന്നത വിദ്യാഭ്യാസ മികവിൽ 57 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുണ്ട് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്.

ഈ അഞ്ച് ദശകങ്ങളിൽ, മാറ്റങ്ങളുടെ പതാകവാഹകരായി മാറിയ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ദിശ തന്നെ മാറ്റിയ കോഴ്സുകൾ ആദ്യം അവതരിപ്പിച്ചു, അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ മാതൃകകൾ കൊണ്ടുവന്നു, വിദ്യാഭ്യാസ നയങ്ങളും തൊഴിൽമേഖലയും മാറുന്നത് അനുസരിച്ച് വിദ്യാ‍ർത്ഥികളെ പാകപ്പെടുത്തി.

പുതിയ ദിശ: പി.കെ ദാസ് ഡീംസ് ടു ബി യൂണിവേഴ്സിറ്റി

nehru group of institutions kerala and tamil nadu courses

ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം അതിവേഗം ഡീംഡ് യൂണിവേഴ്സിറ്റി എന്ന പദവിയിലേക്ക് അടുത്തിരിക്കുകയാണ് തമിഴ്നാട്ടിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. കേന്ദ്രസർക്കാരും യു.ജി.സിയും പി.കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി ഈ വർഷം ആദ്യം സ്ഥാപനത്തിന് ലെറ്റർ ഓഫ് ഇന്റന്റ് നൽകി. കേരളത്തിൽ സ്വകാര്യ സർവകലാശാല പദവിയിലേക്കും സ്ഥാപനം മാറുകയാണ്.

“ഡീംഡ് യൂണിവേഴ്സിറ്റി പദവി വരുമ്പോൾ, ഒരു യൂണിവേഴ്സിറ്റിയുടെ ചട്ടക്കൂടുകൾ മുഴുവൻ നമുക്ക് പൊളിച്ചെഴുതാനാകും.” നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി. കൃഷ്ണദാസ് പറയുന്നു.

“കരിക്കുലം ഡിസൈനിലെ ഫ്ലെക്സിബിലിറ്റിയാണ് പ്രധാന നേട്ടം. പ്രോഗ്രാമുകൾ മുഴുവൻ അതത് തൊഴിൽ മേഖലയുമായി ചേരുന്ന രീതിയിൽ മാറ്റംവരുത്താനാകും. അത് മാത്രമല്ല, ഇപ്പോഴുള്ള പരമ്പരാഗത രീതികൾക്ക് പകരം പ്രോഗ്രാമുകൾ ഫ്ലെക്സിബിൾ ടൈമിങ്ങിലേക്ക് മാറ്റാം. അതായത് വിദ്യാർത്ഥികൾക്ക് കൂടുതലും പ്രായോഗികമായ പരിശീലനം ലഭിക്കും.”

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഡീംഡ് യൂണിവേഴ്സിറ്റി പദവി കൂടുതൽ വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഡോ. പി. കൃഷ്ണദാസ് വിശ്വസിക്കുന്നത്. “എൻജിനീയറിങ് മാത്രമല്ല, ആർട്സ് ആൻഡ് സയൻസ്, കൾച്ചർ എന്നിങ്ങനെ എല്ലാ പ്രോഗ്രാമുകളും സമന്വയിപ്പിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം, അന്താരാഷ്ട്ര സർവ്വകലാശാലകളുമായുള്ള പങ്കാളിത്തം എന്നിവയും നടപ്പിലാക്കും.”

സ്വയം പുതുക്കിയ അഞ്ച് ദശാബ്ദങ്ങൾ

നവീനമായ ആശയങ്ങൾ വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിക്കുന്നത് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് പുതുമയല്ല. 1968-ൽ മുൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന പി.കെ ദാസ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപിക്കുന്നത് തന്നെ വിദ്യാഭ്യാസ മേഖലയിലെ പുതിയ തുടക്കമായിരുന്നു. ഇന്ത്യയിൽ എയ്റോനോട്ടിക്കൽ മേഖലയിൽ തുടങ്ങിയ ആദ്യ സ്വകാര്യ കോളേജ് ആയിരുന്നു അത്.

1994-ൽ അദ്ദേഹം നെഹ്റു എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചതോടെ കേവലം വിദ്യാഭ്യാസം എന്നതിൽ നിന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന, ശാക്തീകരിക്കുന്ന ഒരു ശക്തിയായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാറി. 2001-ൽ കേരള സർക്കാർ സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതോടെ, കോയമ്പത്തൂരിനൊപ്പം ജന്മനാടായ പാലക്കാടേക്കും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എത്തി. പാലക്കാട്-തൃശ്ശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പാമ്പാടി-തിരുവില്വാമല പ്രദേശത്താണ് ക്യാംപസ് ആരംഭിച്ചത്.

കേരളത്തിൽ പാമ്പാടിക്കൊപ്പം ലക്കിടി, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ഒൻപത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഏവിയേഷൻ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ച്ചർ, നിയമം, ആർട്സ്, നഴ്സിങ്, മെഡിക്കൽ, മാനേജ്മെന്റ് സ്റ്റഡീസ്, പാരാമെഡിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നു.

തമിഴ്നാട്ടിലെ സ്ഥാപനങ്ങളും കൂടെ ചേർത്താൽ മൊത്തം 24 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം നൽകുന്നു. ഈ സ്ഥാപനങ്ങളിൽ മിക്കതും NAAC മാനദണ്ഡം അനുസരിച്ച് A+, A ഗ്രേഡുകൾ നേടിയിട്ടുണ്ട്. കൂടാതെ NIRF (National Institutional Ranking Framework) ദേശീയതലത്തിലെ മികവിന്റെ റാങ്കിങ്ങിൽ ആദ്യ 150-ൽ ഇടംപിടിച്ചിട്ടുമുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ AICTE റാങ്കിങ്ങിൽ മികച്ച റേറ്റിങ്ങും ഇവ നേടി. സ്ഥാപനങ്ങളിൽ പലതും NBA, NAAC അംഗീകാരവും ISO 9001:2015 അന്താരാഷ്ട്ര സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്.

സർക്കാർ അംഗീകാരങ്ങൾക്ക് പുറമെ പങ്കാളിത്തങ്ങളും നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ DST-യുടെ പിന്തുണയുള്ള NGI-ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററും കേരള സ്റ്റാർട്ടപ്പ് മിഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള IEC, NewGen IEDC തുടങ്ങിയ സംരംഭങ്ങളും നെഹ്റു ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതിൽ ആരോഗ്യ സംരക്ഷണത്തിനുള്ള അത്യാധുനിക ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന് DST 15 കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചത്.

വിവിധ ഏജൻസികളുമായും നെഹ്റു ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻ മികച്ച വ്യാപാരപരമായ പങ്കാളിത്തം നിലനിർത്തുന്നു. IATA, AMADEUS, SAP പരിശീലന കേന്ദ്രം, Microsoft, Redhat (LINUX) എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര സർവകലാശാലകളുമായും പങ്കാളിത്തമുണ്ട്. IATA പരിശീലനകേന്ദ്രം ആഗോളതലത്തിൽ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പഠിക്കാം, പ്ലേസ്മെന്റ് ഉറപ്പാക്കാം

nehru group of institutions kerala and tamil nadu courses

മികച്ച പ്ലേസ്മെന്റ് റെക്കോർഡാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനുള്ളത്. നെഹ്റു കോർപ്പറേറ്റ് പ്ലേസ്മെന്റ്സ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് (NCPIR) മത്സര പരീക്ഷകൾക്കുള്ള പരിശീലനവും മാർഗനിർദ്ദേശവും ഉൾപ്പെടെ നൽകുന്നു. 85 ശതമാനത്തിൽ അധികം പ്ലേസ്മെന്റ് നിരക്കുകൾ സ്ഥിരമായി ഇതിലൂടെ കൈവരിക്കുന്നു.

വിദ്യാർത്ഥികളുടെ മാത്രമല്ല ഫാക്കൽറ്റിയുടെ ഗുണമേന്മയും ഇവിടെ പ്രധാനമാണ്. ഇതിനായി ഓരോ സെമസ്റ്ററിലും ഫാക്കൽറ്റിയുടെ കഴിവ് വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ സമ്പാദിക്കാനുള്ള അവസരം, ഏഷ്യയിൽ തന്നെ നിരവധി അംഗീകാരങ്ങൾ നേടിയ നേതൃത്വ പരിശീലന കേന്ദ്രം എന്നിവയും എൻ.ജി.ഐക്ക് കീഴിലുണ്ട്.

മനസ്സ് നിറയ്ക്കുന്ന ക്യാമ്പസ്

വിശാലമായ ക്യാമ്പസ് പ്രായോഗിക പഠനത്തിനുവേണ്ടി പ്രത്യേകം ക്രമീകരിച്ചതാണ്. എയറോനോട്ടിക്കൽ സയൻസസ് ക്യാമ്പസിൽ വിമാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ സൗകര്യമുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്യാമ്പസ് ആണിത്.

വിദ്യാർത്ഥികൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തുടക്കം മുതലേ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ശ്രമിക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഉടനീളം ഗതാഗതത്തിനായി 150-ൽ അധികം ബസ്സുകൾ ഉണ്ട്. എയർകണ്ടീഷൻ, നോൺ എയർകണ്ടീഷൻ ഹോസ്റ്റലുകളിൽ 5,000 അധികം വിദ്യാർത്ഥികളാണ് താമസിച്ചു പഠിക്കുന്നത്. സാങ്കേതിവിദ്യാ പിന്തുണയും വിദ്യാർത്ഥികളും ലഭിക്കുന്നു. 2Gbps ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ്, 5000ത്തിലധികം കമ്പ്യൂട്ടർ നോഡുകൾ, ഉയർന്ന നിലവാരമുള്ള സർവറുകൾ എന്നിവയുണ്ട്. വിശാലമായ ക്യാമ്പസ് ആകട്ടെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയിൽ ഊന്നി ഡിസൈൻ ചെയ്തതുമാണ്.

ക്യാമ്പസ് ലൈഫിനും വളരെയധികം പിന്തുണ നൽകുന്നുണ്ട്. ബ്ലൂം, ഫാൻ്റബുലസ്, കർമ്മ തുടങ്ങിയ അന്തർസംസ്ഥാന ഇവന്റുകൾ. അഖിലേന്ത്യാ തരത്തിലുള്ള ഹാക്കത്തോണുകൾ എന്നിവ ശ്രദ്ധേയമായ പരിപാടികളാണ്.

വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകൾ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ക്യാമ്പസ്സുകളാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെത്. മാത്രമല്ല അക്കാദമിക മികവിനൊപ്പം കായികമായ വളർച്ചയ്ക്കും പിന്തുണ നൽകുന്നു. കുട്ടികൾക്ക് വിവിധ കായിക ഇനങ്ങൾ തെരഞ്ഞെടുക്കാം, പരിശീലിക്കാം, പഠനത്തിലെന്നപോലെ ജീവിതത്തിലും മുന്നിലെത്താം.

അർഹരെ പിടിച്ചുയർത്തുന്ന സ്കോളർഷിപ്പുകൾ

nehru group of institutions kerala and tamil nadu courses

മികവ് കാണിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും നൽകുന്നു. നെഹ്റു വിജ്ഞാൻ സ്കോളർഷിപ്പ് എൻ.ജി.ഐ പ്രവേശന പരീക്ഷയിലൂടെ അർഹരായ വിദ്യാർഥികൾക്ക് നൽകുന്നു. എക്സ്-സർവീസ് മെൻസ് സ്കോളർഷിപ്പ്, സിംഗിൾ പാരന്റ് സ്കോളർഷിപ്പ്, സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് തുടങ്ങിയ നിരവധി സാമ്പത്തിക സഹായ പദ്ധതികൾ നിലവിലുണ്ട്. ഓരോ വർഷവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 2000 വിദ്യാർത്ഥികൾ ഈ മെറിറ്റ് അധിഷ്ഠിതവും അവശ്യവുമായ സ്കോളർഷിപ്പുകളിൽ പഠിക്കുന്നു.

വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായ വളർച്ചയും നേതൃത്വവും ഉറപ്പാക്കിക്കൊണ്ട് നൂതന ആശയങ്ങൾ, വിദ്യാർഥി ക്ഷേമം, ആധുനികവും സാങ്കേതികവിദ്യ പ്രാപ്തമാക്കിയതുമായ അന്തരീക്ഷം എന്നിവയ്ക്ക് ഊന്നൽ നൽകി ശക്തമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ള കാഴ്ചപ്പാടാണ് എൻ.ജി.ഐ മുന്നോട്ടുവയ്ക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് - Phone - 7510331777, 7510221777. Email id - office@ncerc.ac.in, admissions@ncerc.ac.in, Website - www.nehrucolleges.com
 

Download App

Latest Videos