Asianet News MalayalamAsianet News Malayalam

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ഉറപ്പിക്കാം; നിക്ഷേപിക്കാനുള്ള സമയം നീട്ടി ഈ ബാങ്ക്

എസ്ബിഐയുടെ ഈ സ്കീം മുതിർന്ന പൗരന്മാർക്ക് 5 മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു

SBI has extended the deadline to apply for SBI WeCare,
Author
First Published Apr 10, 2024, 9:44 AM IST

മുതിർന്ന പൗരന്മാർക്കുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികെയർ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള സമയപരിധി നീട്ടി. എസ്ബിഐയുടെ ഈ സ്കീം മുതിർന്ന പൗരന്മാർക്ക് 5 മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. നേരത്തെ എസ്ബിഐയുടെ ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 31 ആയിരുന്നു, അത് ഇപ്പോൾ 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്.

എന്താണ് എസ്ബിഐ വി കെയർ പദ്ധതി 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികെയർ സ്കീം മുതിർന്ന പൗരന്മാർക്കുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. മുതിർന്ന പൗരന്മാർക്ക് ഇതിൽ  നിക്ഷേപിക്കുന്നതിലൂടെ നല്ല പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഈ സ്കീമിന് കീഴിൽ 7.60 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.

വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്,

മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം  ഈ പദ്ധതിയിൽ നിക്ഷേപിക്കണം. 400 ദിവസത്തെ കാലാവധിയുള്ള സ്‌കീമിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. 

കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും,  മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ  വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ്  സ്കീം അവതരിപ്പിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios