Asianet News MalayalamAsianet News Malayalam

Nifty Today : നിഫ്റ്റി 18113ൽ, സെൻസെക്സിലും നഷ്ടം, വിപണിയെ ബാധിച്ചത് എണ്ണവിലയും സർക്കാർ ബോണ്ടും

യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് ബാങ്ക് നടപടികൾ കർശനമാക്കിയേക്കുമെന്ന റിപ്പോർട്ടുകളും വിപണിയെ ബാധിച്ചു. 

Sensex ends 550 points down, Nifty near 18,100
Author
Mumbai, First Published Jan 18, 2022, 8:22 PM IST

മുംബൈ: സെൻസെക്സിൽ (Sensex) കനത്ത നഷ്ടം, ഉച്ചയോടെ നിഫ്റ്റി (Nifty) 18113 ലെത്തി. അസംസ്കൃത എണ്ണവില കുതിച്ചുയർന്നതും സർക്കാർ ബോണ്ടുകളിലെ ആദായം വർദ്ധിച്ചതും വിപണിയെ സാരമായി ബാധിച്ചു. 195.10 പോയിന്റ് താഴ്ന്നാണ് നിഫ്റ്റി 18113ലെത്തിയത്. 554.05 പോയിന്റ് നഷ്ടത്തിൽ 60754.86 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. 

യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് ബാങ്ക് നടപടികൾ കർശനമാക്കിയേക്കുമെന്ന റിപ്പോർട്ടുകളും വിപണിയെ ബാധിച്ചു. ഇത് നിക്ഷേപകർ ആഗോളതലത്തിൽ കരുതലെടുക്കാൻ കാരണമായി. മാരുതി സുസുകി, ഐഷർ മോട്ടോഴ്‌സ്, അൾട്രടെക് സിമെന്റ്‌സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്,  ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. 
 

Follow Us:
Download App:
  • android
  • ios