Asianet News MalayalamAsianet News Malayalam

ജനപ്രിയമല്ല ഈ ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഒന്നും ധനമന്ത്രി നടത്തിയിട്ടില്ല. നികുതി അളവുകളിൽ വര്ധനവുണ്ടാകുമെന്ന് മധ്യവർഗത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

union Budget 2024 key highlights from Finance Minister Nirmala Sitharaman Speech
Author
First Published Feb 1, 2024, 1:02 PM IST

ണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഒന്നും ധനമന്ത്രി നടത്തിയിട്ടില്ല. നികുതി അളവുകളിൽ വര്ധനവുണ്ടാകുമെന്ന് മധ്യവർഗത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. വോട്ട് ഓൺ അക്കൗണ്ട് ബജറ്റ് ആണെങ്കിലും ബജറ്റ് ജനപ്രിയമായില്ല എന്നുതന്നെ പറയാം. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ ചുമതലയേറ്റാൽ ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും 

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

* ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. 

* രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും

* സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും.

* 50 വർഷത്തിൻ്റെ  പരിധി സംസ്ഥാനങ്ങൾക്ക് വായ്പ

* ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും.

* ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. 

* ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.

* കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും. 
 
* പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. 

* വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും

* വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും.

* ഇ - വാഹനരംഗ മേഖല വിപുലമാക്കും

* ജനസംഖ്യ വർദ്ധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. 

* ഇന്ത്യ ആത്മീയ വിനോദത്തിൻറെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.

Follow Us:
Download App:
  • android
  • ios