Asianet News MalayalamAsianet News Malayalam

ഒളിമ്പിക്സില്‍ സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനവുമില്ല!

Ancient Greek Olympics: Olive Wreath
Author
Thiruvananthapuram, First Published Jul 6, 2016, 5:22 AM IST

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനവുമില്ല!


സുവര്‍ണ നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും മാത്രം ചരിത്രമല്ല ഒളിമ്പിക്സിനുള്ളത്. വിശ്വാസങ്ങളും ആരാധനയും വായ്മൊഴികളുമെല്ലാം പകരുന്ന ചാരുതയും ഒളിമ്പിക്സിന് അവകാശപ്പെടാം.

പുരാതനവും പ്രമുഖവുമായ സീയൂസ്, ഹേര ദേവന്മാരുടെ ആരാധനാലയത്തിനടുത്താണ് ആദ്യ ഒളിമ്പിക്സ് നടന്നതെന്നാണ് കരുതുന്നത്. ഒളിമ്പിയ മതപരമായ സ്വഭാവം പുലര്‍ത്തിയ കായികമേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതിഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു. ആദ്യ ഒളിമ്പിക്സ് നടന്നത് ഗ്രീക്കിലെ ഒളിമ്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി സിയിലാണിതെന്നാണ്.

ഗ്രീക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തിയിരുന്നു. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്. ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് "ഒലിവ് മരത്തിന്‍റെ' ചില്ലയായിരുന്നു സമ്മാനം നല്‍കിയതത്രേ.

ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിമ്പിക്സില്‍ വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ സിയൂസ് ദേവന്‍റെ ഭാര്യ ഹേരയുടെ സ്മരണാര്‍ത്ഥം നടത്തപ്പെട്ട "ഹേരാ ഗെയിംസില്‍' സ്ത്രീകള്‍ക്ക് പങ്കെടുക്കാമായിരുന്നു. സിയൂസ് - ഹേരാ ദമ്പതിമാരുടെ പുത്രനായ ഹേരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ തുടങ്ങിയതെന്നും വിശ്വാസമുണ്ട്.

കൂടുതല്‍ വായനയ്‍ക്ക്

ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം!

Follow Us:
Download App:
  • android
  • ios