ഒളിമ്പിക്സില്‍ നഗ്നനായി ഓടി വിജയിയായ താരം!

ഒളിമ്പിക്സിന്റെ തുടക്കത്തെക്കുറിച്ചുള്ള കഥകള്‍ പലതാണ്. അതില്‍ പ്രമുഖ സ്ഥാനം സിയൂസിന് തന്നെ. ഹെരാക്കിള്‍സും പിതാവ് സിയൂസുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാതാക്കളെന്നാണ് പറയുന്നത്. ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗ്ഗത്തിന്റെ അധിപനായതിന്റെ ഓര്‍മ്മയ്ക്കാണ് സിയൂസ് കായിക മത്സരങ്ങള്‍ നടത്തിയിരുന്നത്. ഒലിവിന്റെ ചില്ലകള്‍ കൊണ്ട് നിര്‍മ്മിച്ച കിരീടമായിരുന്നു സമ്മാനം. ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹെരാക്കിള്‍സാണ്. നാല് വര്‍ഷം കൂടുമ്പോള്‍ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും ഹെരാക്കിള്‍സ് ആണെന്ന് പറയുന്നു.

ഒളിമ്പിക്സില്‍ ആദ്യമായി നഗ്നനായി ഓടിയെത്തി വിജയിയായത് ഒര്‍സിപ്പോസ് ആണ്. ഗ്രീസിന്‍റെ തലസ്ഥാനമായ ഏഥന്‍സിലെ പ്രാന്തപ്രദേശമായ മേഗരയില്‍ നിന്നുള്ള ഒര്‍സിപ്പോസ് 720 ബി സിയിലാണ് നഗ്നനായി ഓടിയത്.  ഓട്ടത്തിനിടയില്‍ ഒര്‍സിപ്പോസിന്റെ "ഷോര്‍ട്സ്' ഊരിപ്പോകുകയായിരുന്നു.

കൂടുതല്‍ വായനയ്‍ക്ക്


ഒളിമ്പിക്സില്‍ സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനവുമില്ല!
ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം!