Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിതരില്‍ 110 പേരുടെ നില ഗുരുതരം

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 41 പേര്‍ രോഗമുക്തി നേടി.

110 people in intensive care unit due to covid 19
Author
Riyadh Saudi Arabia, First Published Oct 16, 2021, 10:56 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid)ബാധിതരില്‍ 110 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം പുതുതായി 45 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 41 പേര്‍ രോഗമുക്തി നേടി. 43,451 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,890 ആയി. ഇതില്‍ 5,36,900 പേരും സുഖം പ്രാപിച്ചു. ആകെ 8,760 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,499,125 ഡോസ് കവിഞ്ഞു. ഇതില്‍ 23,872,908 എണ്ണം ആദ്യ ഡോസ് ആണ്. 20,626,217 എണ്ണം സെക്കന്‍ഡ് ഡോസും. 1,683,458 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 20, ജിദ്ദ 5, തബൂക്ക് 2, മക്ക 2, ഖോബാര്‍ 2, യാംബു 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

Follow Us:
Download App:
  • android
  • ios