Asianet News MalayalamAsianet News Malayalam

വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി വിമാനത്താവളങ്ങളിൽ ആരംഭിച്ച തീവ്രയത്ന നിരീക്ഷണ കാമ്പയിൻ തുടരുന്നതിനിടെയാണ് ഇത്രയും കാറുകൾ പിടികൂടിയത്.

305 cars taken into custody for taking passengers from airports in the country afe
Author
First Published Mar 29, 2024, 4:15 PM IST

റിയാദ്: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ടാക്സി ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി വിമാനത്താവളങ്ങളിൽ ആരംഭിച്ച തീവ്രയത്ന നിരീക്ഷണ കാമ്പയിൻ തുടരുന്നതിനിടെയാണ് ഇത്രയും കാറുകൾ പിടിയിലാത്. ഇതോടൊപ്പം 645 നിയമ ലംഘകരും അറസ്റ്റിലായിട്ടുണ്ട്. 

ടാക്സി ലൈസൻസില്ലാതെ യാത്രക്കാർക്ക് ഗതാഗത സേവനം ഒരുക്കിയാൽ 5,000 റിയാൽ പിഴ ചുമത്തുമെന്ന് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മുഴുവൻ ചെലവുകളും നിയമലംഘകർ തന്നെ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളത്തിലെ ടാക്സികൾ ഗതാഗത നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യാത്രാ സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios