ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരിയുടെ മൃതദേഹമാണ് ഖബറടക്കിയത്
റിയാദ്: സൗദിയിൽ മരിച്ച് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരി (56)യുടെ മൃതദേഹമാണ് ഖബറടക്കിയത്. നാട്ടിൽ പോകുന്നതിന് ബലിപ്പെരുന്നാൾ അവധിക്ക് മുമ്പ് കൂട്ടുകാരൻ്റെ അടുത്തെത്തിയതാണ്. അവിടെ വെച്ച് ഹൃദയാഘാതമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.
35 വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്വിന് സമീപം ദിബിയായിൽ ജോലി ചെയ്യുകയായിരുന്നു തമീം അൻസാരി. ഈദ് അവധിക്ക് ഹഫർ ആൽ ബാത്വിനിലുള്ള സുഹൃത്തിന്റെ റൂമിൽ എത്തിയതായിരുന്നു. റൂമിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഭാര്യ: അമീറ നിഷ, മകൾ: അസീമ ബാനു. മരണാനന്തര നിയമനടപടികൾ ഹഫർ ആൽ ബാത്വിൻ ഒ.ഐ.സി.സി പ്രസിഡൻ്റ് വിബിൻ മറ്റത്തിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. സുഹൃത്ത് സുൽത്താനും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം ഏറ്റെടുത്ത് ഹഫറിലെ മഖ്ബറയിൽ ഖബറടക്കി.