userpic
user icon
0 Min read

ചില വീടുകളിൽ വൈദ്യതി ഉപഭോഗം കൂടി; പരിശോധന, 100 വീട്ടിൽ ക്രിപ്റ്റോ കറൻസി മൈനിങ് എന്ന് കുവൈത്ത് ഊര്‍ജ മന്ത്രാലയം

Electricity consumption increased in some homes Inspection reveals cryptocurrency mining in 100 homes
crypto currency

Synopsis

കഴിഞ്ഞ ഞായറാഴ്ച അൽ വഫ്ര ഏരിയയിൽ മന്ത്രാലയം വലിയ ഫീൽഡ് തല പരിശോധന ആരംഭിച്ചിരുന്നു

കുവൈത്ത് സിറ്റി: കൂടിയ വൈദ്യുതി ഉപഭോഗമുള്ള നൂറ് വീടുകളിൽ അനധികൃത ക്രിപ്റ്റോ കറൻസി ഖനനം നടക്കുന്നതായി കുവൈത്ത് ഊര്‍ജ മന്ത്രാലയം. അൽ വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ 100 വീടുകളിലാണ് അംഗീകാരമില്ലാത്ത ക്രിപ്‌റ്റോകറൻസി ഖനനം നടക്കുന്നതായി കണ്ടെത്തിയത്. ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ ജവ്ഹർ ഹയാത്താണ് ഇക്കാര്യം അറിയിച്ചത്. 

വൈദ്യുതി ഗ്രിഡിന്റെ കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് കണ്ടെത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ തുടങ്ങി വിവിധ മേഖലകളിൽ അസാധാരണമായ വൈദ്യുതി ഉപഭോഗ വര്‍ധന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹയാത്ത് വിശദീകരിച്ചു. 

കഴിഞ്ഞ ഞായറാഴ്ച അൽ വഫ്ര ഏരിയയിൽ മന്ത്രാലയം വലിയ ഫീൽഡ് തല പരിശോധന ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിൽ ഏകദേശം 100 വീടുകളിൽ സാധാരണ ഗാർഹിക ഉപഭോഗത്തിൽ നിന്ന് വ്യത്യസ്തമായി വളരെ ഉയർന്ന വൈദ്യുതി ഉപയോഗം കണ്ടെത്തി. ഇത് ക്രിപ്‌റ്റോകറൻസി ഖനനം പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും ഫാത്തിമ ജവ്ഹർ ഹയാത്ത് വിശദീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos