userpic
user icon
0 Min read

ഹൂതി ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതി

gulf news UN Security Council condemns Houthi attack rvn
UN Security Council condemns Houthi attack

Synopsis

ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ബഹ്‌റൈനി സൈനികര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

റിയാദ്: ദക്ഷിണ സൗദി അതിര്‍ത്തിയില്‍ ബഹ്‌റൈന്‍ സൈനികരെ ലക്ഷ്യമിട്ട് ഹൂതി മില്യഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാസമിതി. മുഴുവന്‍ ഭീകരാക്രമണങ്ങളും നിര്‍ത്തിവെക്കണമെന്നും അന്താരാഷ്ട്ര നിയമം അനുസരിച്ച് പ്രതിബദ്ധതകള്‍ മാനിക്കണമെന്നും ഹൂതികളോട് രക്ഷാ സമിതി ആവശ്യപ്പെട്ടു. 

ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ബഹ്‌റൈനി സൈനികര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് രക്ഷാ സമിതി പറഞ്ഞു. സുസ്ഥിരമായ വെടിനിര്‍ത്തലിലേക്ക് നയിക്കുന്ന നിര്‍ണായക നടപടികള്‍ ഹൂതികള്‍ കൈക്കൊള്ളണം. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും യെമന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുമെന്ന് രക്ഷാ സമിതി അംഗങ്ങള്‍ പറഞ്ഞു.

(ചിത്രം- ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ബഹ്റൈനി സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍)

Read Also - ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഒറ്റ വിസ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തും, സൗദിക്ക് വലിയ രീതിയിൽ ഗുണം ചെയ്യും

പാകിസ്ഥാനിലെ ബോംബാക്രമണം; ഒമാൻ അപലപിച്ചു

മസ്കറ്റ്: പാക്കിസ്ഥാനിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും പാക്കിസ്ഥാൻ സർക്കാരിനോടും ഒമാൻ അനുശോചനം  അറിയിച്ചു.

വെള്ളിയാഴ്ച, ബലൂചിസ്ഥാനിലെ സംഘർഷഭരിതമായ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജില്ലയായ മസ്‌തുങ്ങിലെ ഒരു പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ മതപരമായ സമ്മേളനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനോടും ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും രേഖപ്പെടുത്തുന്നുവെന്ന്  ഒമാൻ സർക്കാർ പുറത്തിറക്കിയ പ്രതാവനയിൽ  പറയുന്നു. 

അക്രമത്തെയും ഭീകരതയെയും അതിന്റെ എല്ലാ രൂപത്തിലും അപലപിച്ചുകൊണ്ടുള്ള ശക്തമായ  നിലപാട് ഉറപ്പിച്ചുകൊള്ളുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഒമാന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

Latest Videos