Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ നിന്ന് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

നിലവില്‍ കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Indigo to start new services to Saudi Arabia
Author
Kochi, First Published May 20, 2022, 11:04 PM IST

കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ജിദ്ദയിലേക്കും ദമ്മാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. 

നിലവില്‍ കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യ എക്‌സ്പ്രസും സൗദിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് വിമാന കമ്പനികളും കൂടി ആഴ്ചയില്‍ ആകെ 15 സര്‍വീസുകളാണ് നടത്തുന്നത്. ഇന്‍ഡിഗോ കൂടി സര്‍വീസുകള്‍ തുടങ്ങുന്നതോടെ സൗദിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 29 ആകും. സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍. 

തിരുവനന്തപുരത്ത് നിന്നും മാലദ്വീപിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

തിരുവനന്തപുരം: മാലദ്വീപിലേക്ക്  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.

മാലെയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം മേയ് 29 മുതല്‍ ആഴ്ചയില്‍ 5 ദിവസമായി വര്‍ദ്ധിക്കും. 
ഹാനിമാധുവിലേയ്ക്ക് ആഴ്ചയില്‍ രണ്ടുദിവസമാണ്  സര്‍വീസ്. ഞായര്‍, വ്യാഴംദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും. മാലെയിലേക്ക്‌ നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ്‌ സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയസര്‍വീസ് തുടങ്ങുന്നത്.

വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.  മാലദ്വീപില്‍ നിന്ന് ചികിത്സാര്‍ത്ഥം കേരളത്തില്‍ എത്തുന്നവര്‍ക്ക് പുറമേ കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളില്‍ നിന്ന് മാലദ്വീപില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.

Follow Us:
Download App:
  • android
  • ios