Asianet News MalayalamAsianet News Malayalam

കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്.

kuwait authorities found 29604 traffic violations
Author
First Published May 6, 2024, 5:24 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ​ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു. 

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. 10 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനകളിൽ ക്രിമിനൽ കേസുകളിൽ പിടിയിലാകുകയും മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും മൂന്ന് പേരെ പിടികൂടി.  

Read Also -  യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി നൽകിയ കേസിൽ എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ വി​ധി​ച്ചു. മറ്റൊരു ഉദ്യോഗസ്ഥന് കേസില്‍ ത​ട​വും പി​ഴ​യും വിധിച്ചിട്ടുണ്ട്. 

കൈക്കൂലി വാങ്ങൽ, ജോലിയുടെ ചുമതലകൾ ലംഘിച്ച് മറ്റുള്ളവരിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തിയത്. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios