പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026ന്റെ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

Synopsis
മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടർ ജനറൽ ദുഐജ് അൽ ഒതൈബി. ഈ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ പവർ, ഫയർ സ്റ്റേഷനുകൾ, റഡാർ, എയർ നാവിഗേഷൻ സിമുലേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് അൽ ഒതൈബി പറഞ്ഞു.
വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യാൻ ഒരു സ്വകാര്യ കമ്പനിയും എയർ നാവിഗേഷൻ കൈകാര്യം ചെയ്യാൻ മറ്റൊന്ന് ഉൾപ്പെടെ കമ്പനികൾ പ്രവർത്തിക്കുന്ന സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കും. രാജ്യത്തെ വ്യോമയാനത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും അനുയോജ്യമായ കാഴ്ചപ്പാടാണിതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന കമ്പനിയുടെ വാഗ്ദാനങ്ങൾ അനുസരിച്ച് പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026ൻ്റെ അവസാന പാദത്തിൽ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
read more: അബ്ദുൽ റഹീമിന്‍റെ മോചനം, കേസ് ഏപ്രിൽ 14ന് കോടതി വീണ്ടും പരിഗണിക്കും