Asianet News MalayalamAsianet News Malayalam

കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ തടവുശിക്ഷയും ലക്ഷങ്ങള്‍ പിഴയും; മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍

അഞ്ചു വര്‍ഷം വരെ തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനിടെ റിയാദ് സീസണ്‍ സംഗീത പരിപാടിയെ കുറിച്ച് അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Public Prosecution warns of heavy penalties for spreading rumors
Author
Riyadh Saudi Arabia, First Published Jan 18, 2022, 11:49 PM IST

റിയാദ്: ക്രമസമാധാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് കിംവദന്തികളും(rumors )നുണകളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നും അങ്ങനെ ചെയ്താല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍(Saudi Public Prosecution) മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും രൂപത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യുന്ന വ്യക്തികളും ഇതില്‍പ്പെടും. 

അഞ്ചു വര്‍ഷം വരെ തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനിടെ റിയാദ് സീസണ്‍ സംഗീത പരിപാടിയെ കുറിച്ച് അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കെടുത്ത വ്.കിതകള്‍ക്ക് ഇതിനോടകം സമന്‍സ് അയച്ചിട്ടുണ്ട്. കുറ്റകൃത്യം തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ ശിക്ഷാ നടപടികള്‍ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും അന്തിമ വിധി പരസ്യപ്പെടുത്തുകയും ചെയ്യും. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. പൗരന്മാരും താമസക്കാരും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. 

സൗദിയില്‍ അലക്ക് കേന്ദ്രങ്ങളില്‍ വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ

റിയാദ്: സൗദിയില്‍(Saudi Arabia) അലക്കു കടകളില്‍ (ലോണ്‍ഡ്രി) കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. നിയമം ശനിയാഴ്ച മുതല്‍ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുമ്പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ ഗ്രൂമിങ് ഷോപ്പുകള്‍ക്കുള്ളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധം, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധം, ബാര്‍ബര്‍ ഷോപ്പുകളില്‍ സിംഗിള്‍ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള നിരോധം എന്നിവ ലംഘിച്ചാലുള്ള പിഴകളും വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ ചുമത്തുന്ന പിഴകളുമെല്ലാം ശനിയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios