Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു

അസീർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴവർഷത്തോടൊപ്പം കനത്ത മഴ തുടരുകയാണ്.

rain and hailstorm continues in some parts of saudi
Author
First Published Apr 28, 2024, 5:27 PM IST

റിയാദ്: സൗദിയിൽ ഇപ്പോഴും ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി. അബഹ നഗരത്തിന് വടക്കുള്ള ബൽഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ പ്രദേശങ്ങളിലെ പർവതങ്ങളും കാർഷിക മേഖലയും ആലിപ്പഴ വീഴ്ച്ചയുടെ ഫലമായി വെളുത്ത കോട്ട് കൊണ്ട് മൂടിയ പ്രതീതിയുണ്ടായി. ഉയർന്ന പ്രദേശങ്ങളിൽ മിക്കയിടത്തും സാമാന്യം കനത്ത മഴയാണ് പെയ്തത്. അസീർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴവർഷത്തോടൊപ്പം കനത്ത മഴ തുടരുകയാണ്.

 ഉഷ്ണമേഖലാ സംയോജന മേഖലയുടെ വ്യതിയാനവും മൺസൂൺ കാറ്റുകളുടെ വ്യാപനവും പ്രദേശത്തിൻ്റെ ഭൂപ്രകൃതിയുടെ കാഴ്ച്ചയെ തന്നെ വ്യത്യസ്ത മാക്കിയിരിക്കുകയാണ്. അസീറിലെ മലയോര പ്രദേശങ്ങളിലാണ് മഴക്കൊപ്പം ശക്തമായ തോതിൽ ആലിപ്പഴ വീഴ്ച്ചയുണ്ടായത്. ഏതായാലും  മഴയും ആലിപ്പഴവീഴ്ച്ചയും അതുവഴിയുണ്ടായ പ്രകൃതിയുടെ വർണാഭമായ കാഴ്ച്ചകളും തദ്ദേശവാസികൾ ആഘോഷമാക്കുകയാണ്. മരുഭൂമിയും ചെടികളും താഴ്വാരങ്ങളും വെള്ളയിൽ കുളിരുമ്പോൾ മഞ്ഞ് പൊതിഞ്ഞ ഗിരിമേഖലകളിൽ പോയി ദൃശ്യങ്ങൾ ആസ്വാദിച്ചും 'സെൽഫി' യെടുത്തും ഉല്ലസിച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്. 

rain and hailstorm continues in some parts of saudi

Read Also -  'എടാ മോനേ'! ഒറ്റ ലക്ഷ്യം, ബാഗും തൂക്കി നടന്നത് 1000 കിലോമീറ്റർ; ആ ഒന്നര മിനിറ്റ്, സിവിന് സ്വപ്ന സാക്ഷാത്കാരം

ആലിപ്പഴവർഷത്തിന്റേയും മഴമൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും ചാരുതയേറുന്ന ദൃശ്യങ്ങളും  അറബ് യുവാക്കൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അസീർ മേഖലയിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴവീഴ്ച്ചയും ശക്തമായ കാറ്റും  ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

rain and hailstorm continues in some parts of saudi

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios