Asianet News MalayalamAsianet News Malayalam

ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക് മറിയുകയുമായിരുന്നു. തുടര്‍ന്ന് മറുവശത്ത് നിന്ന വന്ന വാഹനവുമായി കൂട്ടിയിടിച്ചു.

three people died in vehicle accident in bahrain
Author
First Published Apr 27, 2024, 3:44 PM IST

മനാമ: ബഹ്റൈനിലെ സിത്രയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ശൈഖ് ജാബിര്‍ അല്‍ സബാഹ് ഹൈവേയിലാണ് വാഹനാപകടം ഉണ്ടായത്. 

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക് മറിയുകയുമായിരുന്നു. തുടര്‍ന്ന് മറുവശത്ത് നിന്ന വന്ന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
സ്വദേശികളാണ് മരിച്ചതെന്നും എല്ലാവരും യുവാക്കളാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവ വിവരം അറിഞ്ഞ് ആംബുലൻസും ട്രാഫിക് പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തിയിരുന്നു.  

Read Also - 'എടാ മോനേ'! ഒറ്റ ലക്ഷ്യം, ബാഗും തൂക്കി നടന്നത് 1000 കിലോമീറ്റർ; ആ ഒന്നര മിനിറ്റ്, സിവിന് സ്വപ്ന സാക്ഷാത്കാരം

റിയാദിൽ 15 ​പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു

റിയാദ്​: റിയാദ്​ നഗരത്തിൽ ഏതാനും പേർക്ക്​ ഭക്ഷ്യവിഷബാധ. 15 ​ഓളം പേർക്ക്​ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായാണ്​ റിപ്പോർട്ട്​. വിവരമറിഞ്ഞ ഉടനെ ആരോഗ്യ മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.​ റിയാദ് നഗരത്തിൽ പരിമിതമായ എണ്ണം ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദു അലി പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 15 ആയി. 

ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്​. അടച്ചു പൂട്ടിയ ഒരു കടയിലേക്കാണ്​ പകർവ്യാധിക്കെതിരെയുള്ള അന്വേഷണം എത്തിനിൽന്നത്​. വിഷബാധയേറ്റവർക്ക്​ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്​. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ വക്താവ്​ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios