Asianet News MalayalamAsianet News Malayalam

അബുദാബി-ദുബൈ റൂട്ടില്‍ രണ്ട് പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചു

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡുകള്‍ അടച്ചിട്ടത്.

two Abu Dhabi Dubai roads temporarily closed
Author
First Published Apr 21, 2024, 5:24 PM IST

അബുദാബി: അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള റോഡുകളായ ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് (ഇ-11), ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (ഇ-311) എന്നിവ താല്‍ക്കാലികമായി അടച്ചു. ഈ റോഡുകളിലൂടെയുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് (ഇ611) വഴി തിരിച്ചുവിട്ടതായി അബുദാബി  ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ഐടിസി) അറിയിച്ചു. 

ഐടിസി എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡുകള്‍ അടച്ചിട്ടത്.  ഇതുമായി ബന്ധപ്പെട്ട മാപ്പും കേന്ദ്രം പുറത്തുവിട്ടിരുന്നു. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് ഗതാഗതത്തിന് തുറന്നു നല്‍കിയതായി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ പിന്നീട് വ്യക്തമാക്കി.

Read Also - ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

മഴക്കെടുതിയിൽ നിന്ന് ജനതയെ കരകയറ്റാൻ പദ്ധതികളുമായി ദുബൈ 

ദുബൈ: മഴക്കെടുതികളിൽ നിന്ന് ജനത്തെ സഹായിക്കാൻ ഊർജ്ജിത പദ്ധതികളുമായ ദുബൈ. 
താമസ സ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകി.  ദുബായ് എയർപോർട്ട് ഇന്ന് പൂർവ്വ സ്ഥിതിയിലാകും. 

താമസസ്ഥലത്ത് വെള്ളം കയറിയോ മറ്റോ ഇടമില്ലാതായവർക്ക് പകരം താമസസ്ഥലം, 
വെള്ളക്കെട്ടിനാൽ ദുരിതത്തിലായവർക്ക് സൗജന്യ ഭക്ഷണം, വെള്ളക്കെട്ട് കാരണമുണ്ടാകുന്ന 
അണു, പ്രാണി നിയന്ത്രണം,  താമസക്കാർക്ക് അധിക സുരക്ഷ,  വീട്ടകങ്ങൾ ഉൾപ്പടെ പൂർണമായും പൂർവ്വ സ്ഥിതിയിലാക്കി നൽകൽ,  സംഭവിച്ച കേടുപാടുകൾ പരിശോധിച്ച് ഇൻഷുറൻസ് ലഭിക്കാൻ സഹായിക്കൽ, കെട്ടിട്ടത്തിന് തുടർന്ന് ഭീഷണിയുണ്ടോ എന്ന് പരിശോധിക്കൽ... കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദുബായ് നൽകിയിരിക്കുന്ന നിർദേശമിതാണ്.

ഇന്നലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹ്ഹമ്മദിന്റെ നേതൃത്വത്തിന്റെ സമഗ്ര നടപടികൾ പ്രഖ്യാപിച്ചിരുന്നു.  അതേസമയം ഷാർജ ഉൾപ്പടെ മേഖലകളിൽ വെള്ളം ഇനിയും ഇറങ്ങാനുണ്ട്.  ദുബായ് വിമാനത്താവളം ഇന്ന് പൂർവ്വ സ്ഥിതിയിലാകും. അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്.  മഴ ദുരിതം വിതച്ചു യാത്രക്കാർ വലഞ്ഞ ദിവസങ്ങളിലായി നാല് ലക്ഷത്തിലധികം യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം ഉൾപ്പടെയുള്ള പോർട്ടുകൾ വഴി  സൗകര്യങ്ങൾ നൽകി സുരക്ഷിതമായി കൈകാര്യം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Latest Videos
Follow Us:
Download App:
  • android
  • ios