Asianet News MalayalamAsianet News Malayalam

അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് നിര്യാതനായി

രാജകുടുംബത്തിലെ അംഗങ്ങൾക്ക് പുറമെ മുതിർന്ന ഉദ്യോഗസ്ഥരും നിരവധി പൊതുജനങ്ങളും മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു

UAE royal Sheikh Hazza bin Sultan bin Zayed passes away and top leaders mourn
Author
First Published May 9, 2024, 8:21 PM IST

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് നിര്യാതനായി. 2019ൽ അന്തരിച്ച യുഎഇ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്‍യാന്റെ മകനാണ് ശൈഖ് ഹസ്സ. അദ്ദേഹത്തിന്റെ  വിയോഗത്തിൽ യുഎഇ പ്രസിഡൻഷ്യൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി.  

വ്യാഴാഴ്ച അബുദാബിയിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മസ്‍ജിദിൽ മരണാനന്തര നമസ്കാരം നിർവഹിച്ച ശേഷം അൽ ബത്തീൻ ഖബർ സ്ഥാനിൽ ഖബറടക്കി. രാജകുടുംബത്തിലെ അംഗങ്ങൾക്ക് പുറമെ മുതിർന്ന ഉദ്യോഗസ്ഥരും നിരവധി പൊതുജനങ്ങളും മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു. യുഎഇ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത നിരവധി ചടങ്ങുകളിൽ അടുത്തിടെ ശൈഖ് ഹസ്സയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദും സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചു. 

അബുദാബി ഭരണാധികാരിയുടെ എൽ ഐൻ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ അമ്മാവനുമാണ് ശൈഖ് തഹ്‍നൂൻ കഴിഞ്ഞയാഴ്ച അന്തരിച്ചിരുന്നു. തുടർന്ന് യുഎഇയിൽ മേയ് ഒന്ന്  ബുധനാഴ്ച മുതൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നിലവിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios