Asianet News MalayalamAsianet News Malayalam

അസ്ഥിരമായ കാലാവസ്ഥ, വരും ദിവസങ്ങളിൽ മഴ, ഒപ്പം ഇടിമിന്നലും; പുതിയ കാലാവസ്ഥ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ

മഴയ്ക്ക് പുറമെ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

unstable weather conditions and rain predicted in uae from sunday
Author
First Published Apr 12, 2024, 12:52 PM IST

അബുദാബി: യുഎഇയില്‍ അടുത്ത ആഴ്ച അസ്ഥിരമായ കാലാവസ്ഥ പ്രവചിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

രാജ്യത്തിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും. നേരിയതോ മിതമായ തോതിലോ മഴ പെയ്യുമെങ്കിലും ചില സമയങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. മഴയ്ക്ക് പുറമെ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച മഴയ്ക്ക് ശമനമുണ്ടാകുമെങ്കിലും ചില പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍. താപനില കുറയും. കാറ്റ് വീശുന്നത് പൊടി ഉയരാന്‍ കാരണമാകും. ബുധനാഴ്ച കാറ്റിന്‍റെ വേഗത കുറയും. ചില സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍. 

Read Also - സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ വില്ലൻ

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധിക്കിടെ ഇന്നലെ പല സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്തിരുന്നു. ദുബൈയുടെ പല ഭാഗങ്ങള്‍, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അല്‍ വര്‍സനിലും ഇന്‍റര്‍നാഷണല്‍ സിറ്റിയിലും വ്യാഴാഴ്ച വൈകുന്നേരം നേരിയ തോതില്‍ മഴയും പാം ജുമൈറയിലും ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലും ഇടിമിന്നലോട് കൂടിയ നേരിയ ചാറ്റല്‍മഴയും ഉണ്ടായി. കാലാവസ്ഥ കേന്ദ്രം രാജ്യത്ത് പല സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios