Asianet News MalayalamAsianet News Malayalam

ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.

woman caught with 4.25kg marijuana in dubai
Author
First Published Apr 28, 2024, 5:05 PM IST

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ കഞ്ചാവുമായി വിദേശി യാത്രക്കാരി പിടിയില്‍. 4.25 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. കാര്‍ എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ആഫ്രിക്കന്‍ സ്വദേശിനിയാണ് കഞ്ചാവുമായി പിടിയിലായത്. യാത്രക്കാരിയെയും പിടിച്ചെടുത്ത കഞ്ചാവും തുടര്‍ നിയമ നടപടികള്‍ക്കായി ദുബൈ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോളിന് കൈമാറി. 

Read Also -  ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം

ട്രാഫിക് നിയമലംഘനം; ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎഇയുടെ ഈ തീരുമാനം. 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പിഴകള്‍ റദ്ദാക്കാനാണ് തീരുമാനം.

ഈ മാസം 22ന് ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഒമാന്‍ സുല്‍ത്താന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്യാനുമായി ഒമാന്‍ സുല്‍ത്താന്‍​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നും തീ​രു​മാ​നമെടുത്തിരുന്നു.

129 ശ​ത​കോ​ടി ദി​ർ​ഹ​ത്തിന്‍റെ നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ത്തി​ന്​ ക​രാ​റി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മറ്റുമായി നിരവധി​ ഒ​മാ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും യുഎഇ​യി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. ഇതില്‍ പ​ല​ർ​ക്കും ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ല​ഭി​ക്കാ​റു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സമാകുകയാണ് പുതിയ പ്രഖ്യാപനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios