userpic
user icon
0 Min read

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഇന്ന് 'ചന്ദ്രനുദിക്കും'

Museum of the Moon installation art by Luke Jerram today at Thiruvananthapuram global science festival afe

Synopsis

ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ പ്രിവ്യൂ ഷോയാണ് ഡിസംബർ അഞ്ചിന് രാത്രിയിൽ നടക്കുക.

തിരുവനന്തപുരം: ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്നു. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷന്റെ പ്രതലത്തിൽ പതിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ചെറുരൂപത്തിന്റെ കാഴ്ചാനുഭൂതി ഇതു നൽകും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ പ്രിവ്യൂ ഷോയാണ് ഡിസംബർ അഞ്ചിന് രാത്രിയിൽ നടക്കുക. ഒറ്റ രാത്രിയിലേ പ്രിവ്യൂ ഉണ്ടാകൂ എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.  ലൂക് ജെറോം കഴിഞ്ഞ ദിവസം കനകക്കുന്നിലെത്തി പ്രദര്‍ശന സ്ഥലം പരിശോധിച്ചിരുന്നു. യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് 'മ്യൂസിയം ഓഫ് മൂൺ' കാണുന്നതിന് ഇന്ന് രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തും. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പശ്ചാത്തലത്തിലുണ്ടാകും. വരും ദിവസങ്ങളിൽ തിരുവനന്തപുരം സി.ഇ.ടി, ഇന്റർനാഷണൽ സ്‌കൂൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ ലൂക് ജെറാം സംസാരിക്കുന്നുണ്ട്.

കൈറ്റ് വിക്ടേഴ്സ്  ചാനലില്‍ അഭിമുഖം
കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഡിസംബർ അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം 05 മണിക്ക് ലൂക്ക് ജെറോമുമായുള അഭിമുഖം സംപ്രേഷണം ചെയ്യുന്നു ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 5 നു നടക്കുന്ന 'മ്യൂസിയം ഓഫ് ദി മൂൺ' പ്രിവ്യു ശാസ്ത്രത്തിന്റെയും കലയുടെയും അതിമനോഹരമായ ഒത്തുചേരലാണ് ലൂക്ക് ജെറാമിന്റെ ഈ സൃഷ്ടി.  നാസയുമായി സഹകരിച്ച് തയാറാക്കിയിട്ടുള്ള ഈ പരിപാടി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഇതിന്റെ വിശദാശംങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos