Asianet News MalayalamAsianet News Malayalam

അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക്, വൈദ്യുതി വിതരണവും വിമാന സർവീസുകളെയും ബാധിച്ചേക്കാം

ഭൂമിയിലെ ജീവികൾ ഭൂമിയുടെ കാന്തികക്ഷേത്രത്താൽ സൗരകൊടുങ്കാറ്റിൽ നിന്ന് സംരക്ഷിക്കടും. എന്നാൽ, വൈദ്യുത ഗ്രിഡുകൾ തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. കൂടാതെ ബഹിരാകാശ പേടകങ്ങൾ ഗതിയിൽ വ്യതിചലിക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്ർ പറയുന്നു.

Severe solar storm to hit Earth in This weekend
Author
First Published May 10, 2024, 10:42 PM IST

വാഷിങ്ടൺ: ഈ വാരാന്ത്യത്തിൽ സൂര്യനിൽ നിന്ന് തീവ്രമായ സൗര കൊടുങ്കാറ്റ്  ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.  സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്ന് യുഎസ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ജിയോമാഗ്നറ്റിക് സ്റ്റോം വാച്ച് (ജി4) പുറപ്പെടുവിപ്പിച്ചു.  രണ്ടാമത്തെ ഏറ്റവും വലിയ സൗര കൊടുങ്കാറ്റാണ് ഉണ്ടാകുന്നതെന്നും 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നും നാവിഗേഷൻ സംവിധാനങ്ങൾ, ലോകമെമ്പാടുമുള്ള ഉയർന്ന ഫ്രീക്വൻസി റേഡിയോ എന്നിവക്കും ഭീഷണി ഉയർത്തും.

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ട്രാൻസ്-പോളാർ വിമാനങ്ങൾ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും റേഡിയേഷൻ എക്സ്പോഷർ കുറയ്ക്കുന്നതിനായി വിമാനം വഴിതിരിച്ചുവിടുന്നതടക്കമുള്ള മുന്നറിയിപ്പ് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വളരെ അത്യപൂർവമായ സംഭവവികാസമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യൻ്റെ അന്തരീക്ഷത്തിൽ നടക്കുന്ന സൗരകൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകി ആരംഭിച്ച് ഞായറാഴ്ച വരെ നിലനിൽക്കുമെന്നാണ് നി​ഗമനം. ഭൂമിയിൽ ഏകദേശം 60 മുതൽ 90 മിനിറ്റ് വരെ ഇതിന്റെ സ്വാധീനമുണ്ടാകും.  

അതേസമയം, ഭൂമിയിലെ ജീവികൾ ഭൂമിയുടെ കാന്തികക്ഷേത്രത്താൽ സൗരകൊടുങ്കാറ്റിൽ നിന്ന് സംരക്ഷിക്കടും. എന്നാൽ, വൈദ്യുത ഗ്രിഡുകൾ തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. കൂടാതെ ബഹിരാകാശ പേടകങ്ങൾ ഗതിയിൽ വ്യതിചലിക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്ർ പറയുന്നു.

Read More... ഈ മാസം 2 ദിവസം സൂര്യനിലുണ്ടായത് 2 ശക്തമായ സൗരകൊടുങ്കാറ്റ്, അതും ഭൂമിക്ക് നേരെ, 2024 സോളാർ സൈക്കിൾ വർഷം

2003 ഒക്ടോബറിലാണ്  ഭൂമിയിൽ അവസാനമായി G5 കൊടുങ്കാറ്റ് അനുഭവപ്പെട്ടത്.  അന്ന് സ്വീഡനിൽ വൈദ്യുതി മുടക്കവും ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകളും സംഭവിച്ചു. ഏഷ്യയിലും യൂറോപ്പിലുടനീളമുള്ള പ്രദേശങ്ങളിൽ മനോഹരമായ ദൃശ്യങ്ങൾ കാണ്ടേക്കാമെന്നും ബ്രിട്ടനിലുടനീളം ദൃശ്യങ്ങൾ കാണാമെന്നും യുകെ മെറ്റ് ഓഫീസ് അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios