Asianet News MalayalamAsianet News Malayalam

Neuralink : തലച്ചോറില്‍ ചിപ്പ്; രോഗങ്ങളെ ഇല്ലാതാക്കുമെന്ന് മസ്ക്; ശാസ്ത്രലോകത്തിന്‍റെ പ്രതികരണം

പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥ ഭേദമാക്കാന്‍ സാധിക്കും എന്നാണ് മസ്ക് അവകാശപ്പെടുന്നത്. 

The Incredible And Controversial Evolution Of Elon Musk Neuralink
Author
New York, First Published May 19, 2022, 5:21 PM IST

ലോണ്‍ മസ്‌കിന്റെ (Elon Musk) സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ന്യൂറലിങ്ക് (neuralink). ഏറ്റവും നൂതനമായ ടെക്നോളജി  എന്നാണ് മസ്ക് ഇതിനെക്കുറിച്ച് പറയുന്നത്. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി. ഇപ്പോള്‍ കുറച്ച് മാസങ്ങളായി ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പുതിയ അവകാശവാദവുമായി മസ്ക് എത്തുമ്പോള്‍ വീണ്ടും ന്യൂറലിങ്ക് ചര്‍ച്ചയാകുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്‌തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്ക് പറയുന്നത്. ഒപ്പം ഈ ചിപ് അഞ്ചുവര്‍ഷത്തിനകം ടിനിറ്റസ് ഭേദമാക്കാന്‍ സഹായിക്കുമെന്നാണ് മസ്‌ക് ട്വീറ്റു ചെയ്തിരിക്കുന്നത്.

പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥ ഭേദമാക്കാന്‍ സാധിക്കും എന്നാണ് മസ്ക് അവകാശപ്പെടുന്നത്. ഭാവിയില്‍ മസ്കിന്‍റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതികരിക്കുന്നത്. 

എന്താണ് ന്യൂറലിങ്ക്

ന്യൂയോര്‍ക്ക്: മനഃശക്തികൊണ്ടു ചുറ്റുമുള്ള ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാനും കംപ്യൂട്ടറിൽ ജോലികൾ ചെയ്യാനുമൊക്കെ സാധിക്കുന്ന സംവിധാനം വന്നാല്‍ എങ്ങനെയിരിക്കും. ഇത് വൈകാതെ സാധ്യമാക്കുമെന്ന് പറയുകയാണ് ടെസ്ല മേധാവി ഇലോണ്‍ മസ്ക്. ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന തന്‍റെ കമ്പനി ന്യൂറലിങ്ക് എന്നാണ് മസ്ക് പറയുന്നത്.

2019 ല്‍ തന്നെ ഇതിന്‍റെ ഒരു പ്രദര്‍ശനം മസ്ക് നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ഒരു ലൈവ് ഈവന്‍റിലൂടെ കഴിഞ്ഞ 2019 ജൂലൈ 18നായിരുന്നു ഈ അവതരണം. ലോകത്തെമ്പാടും ലക്ഷക്കണക്കിന് പേരാണ് ഈ അവതരണം കണ്ടത്.

തലമുടിനാരിനെക്കാൾ ചെറിയ ഇലക്ട്രോഡ് ത്രെഡുകൾ തലയിൽ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്കത്തിലെ  പ്രവർത്തനം മനസ്സിലാക്കുകയാണ് ഈ ഇന്‍റര്‍ഫേസ് ആദ്യം ചെയ്യുക. മസ്തിഷ്കത്തിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എൻ1 സെൻസർ സ്വീകരിച്ച് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്‌വെയർ മുഖേന വിശകലനം ചെയ്ത് കമാൻഡുകളാക്കി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളിലേക്ക് നല്‍കും. ദുര്‍ഘടമായ ഈ പ്രക്രിയ സെക്കന്‍റുകള്‍ക്കുള്ളില്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും.

കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ ഒരു ചെറുരൂപമാണ് ലോകത്തിന് ന്യൂറല്‍ ലിങ്ക് പരിചയപ്പെടുത്തിയത്. ഇത് പൂര്‍ണ്ണമായും ഒരു മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ ഇനിയും രണ്ട് കൊല്ലം എടുക്കും എന്നാണ് കണക്ക്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വ്യാവസായികമായ ഉപയോഗത്തിനായിരിക്കും ഇത്രയും സമയം എടുക്കുക എന്നും. മനുഷ്യനില്‍ ഇതിന്‍റെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കും. അതേ സമയം ശരീരം തളര്‍ന്നിരിക്കുന്ന വ്യക്തികള്‍ക്കും മറ്റും വലിയ മാറ്റം ഉണ്ടാക്കുവാന്‍ ഈ സാങ്കേതി വിദ്യകൊണ്ട് സാധിക്കും എന്നാണ് മസ്ക് പറയുന്നത്.

എന്നാല്‍ മസ്കിന്‍റെ ഈ സ്വപ്ന പദ്ധതി എത്രത്തോളം വിജയകരമാകും എന്നത് സംബന്ധിച്ച് ടെക് ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.  ന്യൂറോ സയന്‍സ് വിദഗ്ധനും ഗൂഗിളിന്‍റെ ഡീപ് മൈന്‍റ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ ആഡം മാറിബിള്‍സ്റ്റോണ്‍. എറെ മുന്നേറാനുള്ള മേഖലയാണെന്നും. അതില്‍ എത്രത്തോളം ന്യൂറല്‍ ലിങ്ക് ജയിക്കുമെന്ന് കാത്തിരുന്നു കാണണം എന്നാണ്. അതായത് അവര്‍ മികച്ച ഒരു ടീം ആയി എവറസ്റ്റ് കയറാന്‍ പോകുന്നു, അതിന് പറ്റിയ പര്‍വ്വത പരിവേഷകരും സാങ്കേതികതയും അവര്‍ക്കുണ്ട്, എന്നാല്‍ ശരിക്കും വേണ്ടത് ഒരു ഹെലികോപ്റ്ററാണ്. അതായത് ഒരു സയന്‍സ് ബ്രേക്ക് ത്രൂ. അത് ഇതുവരെ ഈ മേഖലയില്‍ സംഭവിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.

Read More : 'ഇവിടെ മൊത്തം കമ്മികളാണ്' ട്വിറ്റര്‍ ജീവനക്കാരന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് മസ്ക്.!

കുരങ്ങുകളെ കൊന്നുവെന്ന് പരാതി

ശരിക്കും നടപ്പിലായാല്‍ ഈ യാഥാര്‍ത്ഥ്യം ഭയാനകമാണ്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2017 നും 2020 നും ഇടയില്‍ കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ന്യൂറലിങ്ക് ചിപ്പ് ഘടിപ്പിച്ച മൊത്തം 23 കുരങ്ങുകളില്‍ 15 എണ്ണം ചത്തിരുന്നു.  മൃഗാവകാശ ഗ്രൂപ്പായ ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്പോണ്‍സിബിള്‍ മെഡിസിനില്‍ നിന്നാണ് വാര്‍ത്ത വന്നത്. 'തലയില്‍ ഇംപ്ലാന്റ് ചെയ്ത എല്ലാ കുരങ്ങുകളും ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുവെന്ന് പിസിആര്‍എം റിസര്‍ച്ച് അഡ്വക്കസി ഡയറക്ടര്‍ ജെറമി ബെക്കാം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം കുരങ്ങുകളുടെ തലയോട്ടിയില്‍ ദ്വാരങ്ങള്‍ തുരന്നാണ് ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിച്ചത്. ഇതിലൊന്നിന് രക്തരൂക്ഷിതമായ ചര്‍മ്മ അണുബാധ ഉണ്ടായതായും ദയാവധം ചെയ്യേണ്ടിവന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊന്നിന് വിരലുകളും കാല്‍വിരലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി, ഇനിയൊന്ന് ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ അനിയന്ത്രിതമായി ഛര്‍ദ്ദിക്കാന്‍ തുടങ്ങി, ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ ആരോഗ്യം തകരുന്നതായി കാണപ്പെട്ടു. മൃഗത്തിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാല ഡേവിസും എലോണ്‍ മസ്‌കിന്റെ ന്യൂറലിങ്കും മൃഗസംരക്ഷണ നിയമത്തിന്റെ ഒമ്പത് ലംഘനങ്ങള്‍ നടത്തിയതായി ആരോപിച്ച് പിസിആര്‍എം പരാതി നല്‍കി. ഗുരുതരമായ മസ്തിഷ്‌ക ക്ഷതങ്ങളില്‍ നിന്ന് സുഷുമ്‌നാ നാഡിയിലെ പരിക്കുകളില്‍ നിന്നും കരകയറുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ന്യൂറലിങ്ക് സ്ഥാപിതമായത്. മനുഷ്യനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിനു പുറമേ, വിഷാദം, മാനസികാരോഗ്യ തകരാറുകള്‍ എന്നിവയും ഇത് സുഖപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവെച്ച് ഇലോണ്‍ മസ്‌ക്; കാരണം ഇതാണ്

Follow Us:
Download App:
  • android
  • ios