Asianet News MalayalamAsianet News Malayalam

വിമാനത്തില്‍ കയറാന്‍ പേടിയുള്ള കീരവാണി സാര്‍, അമേരിക്ക വരെ പോയി ഓസ്കാര്‍ വാങ്ങി: കെഎസ് ചിത്ര

തന്‍റെ പ്രിയപ്പെട്ട ഗായിക എന്ന കീരവാണി തന്നെ വിശേഷിപ്പിച്ച ചിത്ര കീരവാണിക്ക് അർഹിച്ച അം​ഗീകാരമാണ് ഇതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

KS Chithra share experience with oscar won composer mm keeravani vvk
Author
First Published Mar 13, 2023, 10:13 AM IST

തിരുവനന്തപുരം: ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടമാണ് ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം നേടിയത്. ഇന്ത്യയിലേക്ക് 2009ന് ശേഷം ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ ഓസ്കാര്‍ നേടുകയാണ്. എംഎം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെ സംഗീത സംവിധായകന്‍. കീരവാമിയുടെ ഈ നേട്ടത്തില്‍ സന്തോഷം പങ്കുവയ്ക്കുകയാണ മലയാളിയുടെ പ്രിയ ഗായിക കെഎസ് ചിത്ര.

തന്‍റെ പ്രിയപ്പെട്ട ഗായിക എന്ന കീരവാണി തന്നെ വിശേഷിപ്പിച്ച ചിത്ര കീരവാണിക്ക് അർഹിച്ച അം​ഗീകാരമാണ് ഇതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു പാട് സന്തോഷമുള്ള കാര്യമാണ് ഇത്. അദ്ദേഹത്തോടൊപ്പം കുറേ ഏറെ പാട്ടുകളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏറെ അവാര്‍ഡുകള്‍ വീണ്ടും അദ്ദേഹത്തിന് ലഭിക്കട്ടെ. 

നല്ലൊരു സംഗീതജ്ഞൻ നല്ലൊരു മനുഷ്യനുമാണ് കീരവാണി സാര്‍. എല്ലാ തരത്തിലുള്ള സംഗീതവും ചെയ്യുന്ന ഒരു സംഗീത സംവിധായകനാണ് അദ്ദേഹം. തീര്‍ത്തും എളിമയുള്ള ഒരു വ്യക്തിയാണ് കീരവാണി. ചിത്രഗാരു എന്നാണ് കീരവാണി സാര്‍ വിളിക്കാറ്. എസ്.പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധമാണ് കീരവാണി സാറിന് ഉണ്ടായിരുന്നത്. താന്‍ ഒരു ഗാനത്തില്‍ നിന്നും ഉദ്ദേശിക്കുന്നതിന്‍റെ പത്തിരട്ടി എസ്.പി.ബി സാര്‍ നല്‍കാറുണ്ടെന്ന് കീരവാണി സാര്‍ പറയുമായിരുന്നു.

എന്നെ സംബന്ധിച്ച് ഭാഷ അറിയാത്ത പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ഒരോ ഗാനവും എന്നെ ഒപ്പം ഇരുത്തി ഒരോ വാക്കിന്‍റെ അര്‍ത്ഥവും പഠിപ്പിച്ചാണ് അദ്ദേഹം പാഠിക്കാറുള്ളത്. എന്നൊടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫേര്‍ട്ടാണ് എന്നാണ് അദ്ദേഹം പറയാറ്. അദ്ദേഹം പറയുന്നത് ഒരു തര്‍ക്കം ഇല്ലാതെ പാടിക്കൊടുക്കാന്‍ കഴിയുന്നത് കൊണ്ടായിരിക്കാം ഇത്. 

വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍. നിങ്ങള്‍ ഇത്രയും നേരം അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍ എന്തു ചെയ്യും എന്നൊക്കെ ചോദിച്ചയാളാണ്. ഇപ്പോള്‍ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും വാങ്ങുന്നു. എല്ലാ വിശേഷ അവസരങ്ങളിലും ഞങ്ങള്‍ സന്ദേശം അയക്കാറുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദന സന്ദേശം അയച്ചിരുന്നു. തിരിച്ച് 'താങ്ക്യൂ ചിത്ര ഗാരൂ' എന്ന് മറുപടിയും വന്നു - കെഎസ് ചിത്ര പറയുന്നു. 

അയാള്‍ സംഗീതത്തിന്‍റെ രാജാവാണ്... ആ രാജാവ് തന്ന വെളിച്ചമിതാ ഓസ്കറില്‍ തിളങ്ങുന്നു, ഹൃദയം തൊട്ട കീരവാണി മാജിക്

'ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

Latest Videos
Follow Us:
Download App:
  • android
  • ios