Asianet News MalayalamAsianet News Malayalam

'ഇത് ജീവിതം മുഴുവനുമുള്ള ഇന്നിങ്സ്'; ലെനയെ ചേർത്തണച്ച് മുത്തം നൽകി പ്രശാന്ത്- വീഡിയോ

താനും ഗഗൻയാന്‍ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹം കഴിഞ്ഞതായി രണ്ട് ദിവസം മുൻപാണ് താരം അറിയിച്ചത്.

actress lena and prasanth balakrishnan nair wedding ceremony video nrn
Author
First Published Feb 29, 2024, 9:27 PM IST

ലയാളത്തിന്റെ പ്രിയ നടിയാണ് ലെന. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ നായികയായും സഹനടിയായും ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച ലെനയുടെ ഏറ്റവും വലിയ സന്തോഷ നാളുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. താനും ഗഗൻയാന്‍ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹം കഴിഞ്ഞതായി രണ്ട് ദിവസം മുൻപാണ് താരം അറിയിച്ചത്. ഓരോ ദിവസം കഴിയുന്തോറും ഈ വിവാഹചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവരികയാണ്. അത്തരത്തിലൊരു വീഡിയോ ശ്രദ്ധനേടുകയാണ് ഇപ്പോൾ. ഷെഫ് പിള്ളയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിവാഹ സത്‍ക്കാരത്തിൽ പങ്കെടുത്ത വീഡിയോയാണ് ഷെഫ് പിള്ള പങ്കുവച്ചത്. വളരെ സന്തോഷത്തോടെ കേക്ക് മുറിക്കുന്ന ലെനയേയും പ്രശാന്തിനെയും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് പരസ്പരം കൈമാറിയ ശേഷം ലെനയെ ചേർത്തണച്ച് സ്നേഹചുബനമേകുകയും ചെയ്യുന്നുണ്ട് പ്രശാന്ത്. 

‘വിലപ്പെട്ട സമയം ഞങ്ങൾക്കായി മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ പങ്കുചേർന്നതിൽ നിങ്ങളോട് നന്ദി പറയുകയാണ്. ഇത് ഞങ്ങളുടെ സെക്കന്‍ഡ് ഇന്നിങ്സാണ്. പക്ഷേ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിങ്സ് ആയി തോന്നുകയാണ്. ഞങ്ങൾ അത്രത്തോളം ഇഷ്ടപ്പെടുന്നു’, എന്നാണ് ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്ത് എത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Pillai (@chef_pillai)

മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രശാന്തിനെ ഗഗൻയാന്‍ ക്യാപ്റ്റൻ ആയി പ്രധാനമന്ത്രി തെര‍ഞ്ഞെടുത്തതിന് പിന്നാലെ ആയിരുന്നു തങ്ങള്‍ വിവാഹിതയായ വിവരം ലെന അറിയിച്ചത്. 2024 ജനുവരി 27നാണ് ഇരുവരും വിവാഹിതരായത്. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നതെന്നും ലെന പറഞ്ഞിരുന്നു. 

ഇത് ലാലേട്ടന്‍ തന്നെ, മീശപിരിച്ചും ആടിപ്പാടിയും പ്രണവ്; 'വർഷങ്ങൾക്കു ശേഷം' ആദ്യഗാനം ട്രെന്റിങ്ങിൽ

Latest Videos
Follow Us:
Download App:
  • android
  • ios