Asianet News MalayalamAsianet News Malayalam

ആറാം വിവാഹവാർഷികം ആഘോഷിച്ച് ബഷീർ ബഷിയും മഷൂറയും

മുന്‍ ബിഗ് ബോസ് താരമാണ് ബഷീര്‍ ബഷി

basheer bashi and mashura celebrates 6th wedding anniversary nsn
Author
First Published Mar 11, 2024, 11:50 PM IST

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒപ്പമുള്ള വിശേഷങ്ങള്‍ എല്ലാം ബഷീര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും പങ്കുവയ്ക്കാറുണ്ട്. ഒരു കുടുംബത്തിലെ എല്ലാവർക്കും യുട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും ഉള്ളതിന്റെ ക്രെഡിറ്റും ഈ കുടുംബത്തിനുണ്ട്. ഇപ്പോഴിതാ ഇളയ മകൻ ഏബ്രന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം മറ്റൊരു ആഘോഷത്തിലാണ് ബഷി കുടുംബം.

ബഷീർ ബഷിയുടെ രണ്ടാമത്തെ ഭാര്യ മഷൂറയുടെയും ബഷീർ ബഷിയുടെയും ആറാമത്തെ വിവാഹവാർഷികമാണ് ഇന്ന്. താരങ്ങൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 'എൻ്റെ ജീവിതത്തിലെ സ്നേഹത്തിന് ആറാം വാർഷികാശംസകൾ! ഓരോ വർഷം കഴിയുന്തോറും നിന്നോടുള്ള എൻ്റെ സ്നേഹം ദൃഢമാകുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ ചിരിയും സ്നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എൻ്റെ അരികിലാക്കിയതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്' എന്നാണ് ബഷീർ കുറിച്ചത്. ഞാൻ നിന്നെ സ്നേഹിക്കുന്നു ചെങ്ങായി എന്നും താരം ചേർത്തിട്ടുണ്ട്.

ബഷീറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മഷുറയും എത്തിയിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തതിലൂടെയാണ് ബഷീര്‍ ബഷിയുടെ വേറിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് ആളുകള്‍ അറിയുന്നത്. ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് രണ്ടാം ഭാര്യയെ ബഷീര്‍ സ്വീകരിച്ചത്. രണ്ട് ഭാര്യമാര്‍ക്കും ഒപ്പം സന്തുഷ്ട കുടുംബ നയിക്കുന്ന ബഷീറും കുടുംബവും നിരന്തരം തങ്ങളുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും യുട്യൂബിലും സജീവമാണ്.

 

സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കുത്തുവാക്കുകളുമെല്ലാം ഈ കുടുംബത്തെ തേടിയെത്താറുണ്ട്. എന്നാല്‍ അതൊന്നും ബഷിയുടേയും ഭാര്യമാരുടേയും മുന്നോട്ടുള്ള പോക്കിനെ തടയാറില്ല. എപ്പോഴും മഷൂറയെക്കാൾ ആരാധക പിന്തുണ ലഭിക്കുന്നത് സുഹാനയ്ക്കാണ്.

ALSO READ : സംഗീതത്തിലും പയറ്റിനോക്കി പാർവതി അയ്യപ്പദാസ്, ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios