userpic
user icon
0 Min read

ബിഗ്‌ബോസിലേക്ക് ഇനിയും പോകുമോ? ദിൽഷയുടെ മറുപടി

dilsha prasannan reacts to question on bigg boss re entry nsn
dilsha prasannan reacts to question on bigg boss re entry nsn

Synopsis

കഴിഞ്ഞ സീസണിലെ ടൈറ്റില്‍ വിജയി ആണ് ദില്‍ഷ

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റെ ഇടം രേഖപ്പെടുത്തിയ ദില്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത 'കാണാകണ്‍മണി'യിലെ മാനസയായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. ബിഗ്‌ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയിയെന്ന കിരീടം ചൂടിയതോടെ നിരവധി ആരാധകരെയാണ് ദിൽഷയ്ക്ക് ലഭിച്ചത്.

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ദിൽഷ നല്‍കിയ ഉത്തരങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ്‌ബോസ് സീസണിൽ ഒന്നുകൂടി വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ഇപ്പോഴാണ് എനിക്ക് കളി മനസിലായത് എന്നാണ് താരം പറയുന്നത്. 'ഇന്ന് വരുന്ന വഴി കാറിലിരുന്ന് അമ്മയോട് സംസാരിച്ചപ്പോൾ എന്റെ മോളെ ഇനി എന്തായാലും വിടില്ല' എന്നാണ് അമ്മ പറഞ്ഞത്, പക്ഷേ ഇപ്പോഴാണ് എനിക്ക് കളി മനസിലായത് ഇനി ശരിക്കുമൊന്ന് കളിക്കാം എന്ന് അമ്മയോട് പറഞ്ഞെങ്കിലും 'എനിക്ക് മതിയായി' എന്നായിരുന്നു അമ്മയുടെ പ്രതികരണം. ബിഗ്‌ബോസിൽ കുറെ നല്ല നിമിഷങ്ങൾ ഉണ്ടായി. അതൊക്കെ ആലോചിക്കുമ്പോൾ ഇനിയും പോകണമെന്ന് തോന്നും, മറ്റൊരു വശത്തേക്ക് നോക്കുമ്പോൾ താല്പര്യമില്ല എന്നും താരം പറയുന്നു.

എന്നാൽ ഒത്തിരിപേർ അവരുടെ സ്വന്തം മകളായും ചേച്ചിയായും അനിയത്തിയായുമൊക്കെ തന്നെ പരിഗണിക്കുന്നതിൽ ബിഗ്‌ബോസിനോട് ഒത്തിരി നന്ദിയുണ്ടെന്നും ദിൽഷ തുറന്ന് പറയുന്നുണ്ട്. ചിലർ വിളിച്ചിട്ട് ഞാൻ കരയുന്നത് കണ്ട് അവരും കരഞ്ഞെന്ന് പറയും. അതൊക്കെ കേൾക്കുമ്പോൾ എന്നെ ഇത്ര സ്നേഹിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് ഓർക്കുമെന്നും താരം പറയുന്നു.

ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്.

ALSO READ : 'ആറാട്ടില്‍ ഞങ്ങള്‍ക്ക് സംഭവിച്ച പിഴവ് അതായിരുന്നു'; മനസ് തുറന്ന് ബി ഉണ്ണികൃഷ്ണന്‍

Latest Videos