കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.

ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് കാർത്തിക്കിന്റെ ഭാര്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വിവഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.

“ഇതാണ് എന്റെ ഭാ​ര്യ വർഷ. പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാ​ര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം”, എന്നായിരുന്നു വിവാഹ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് കാര്‍ത്തിക് നല്‍കിയ മറുപടി. 

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള വ്ലോ​ഗറാണ് കാർത്തിക് സൂര്യ. 3.07 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് നിലവിൽ കാർത്തിക്കിനുള്ളത്. വ്ലോ​ഗിങ്ങിലൂടെ വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ കാർത്തിക്കിന് സാധിച്ചിരുന്നു. നിലവിൽ പോഡ്കാസ്റ്റിങ്ങും കാർത്തിക് നടത്തുണ്ട്. വ്ലോ​ഗിങ്ങിന് പുറമെ അവതാരകനായും കാർത്തിക് സൂര്യ തിളങ്ങുകയാണ്. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും അവതര മേഖലയിൽ വേറിട്ട് നിൽക്കാൻ കാർത്തിക്കിന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാധിച്ചിരുന്നു.

ഒരു വർഷം മുൻപ് ആയിരുന്നു വർഷയുമായി വിവാഹിതനാകാൻ പോകുന്ന കാര്യം കാർത്തിക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രണയമല്ല, വീട്ടുകാരായി മുന്നോട്ടു വച്ച പ്രപ്പോസൽ ആയിരുന്നു ഇത്. ഒടുവിൽ കാർത്തിക്കിന് വർഷ ഓക്കെ പറയുകയായിരുന്നു. വിവാഹം അടുത്തുവരെ കാര്‍ത്തിക് പങ്കുവച്ച വിശേഷങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്