Asianet News MalayalamAsianet News Malayalam

മൂന്ന് ഖാന്മാരെയും ഒന്നിച്ച് ഡാന്‍സ് കളിപ്പിക്കാന്‍ അംബാനി എത്ര തുക മുടക്കി; ഉത്തരം ഇതാണ്.!

അതേ സമയം ഈ വേദിയില്‍ ബോളിവുഡിലെ മൂന്ന് ഖാന്മാര്‍ ഒന്നിച്ച് ഡാന്‍സ് കളിച്ചത് വൈറലായിരുന്നു. 

how much did ambani spend for shah rukh salman aamir dance for anant ambani radhika merchant pre wedding event vvk
Author
First Published Mar 5, 2024, 5:00 PM IST

മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസം നീണ്ടുനിന്ന  പ്രീ വെഡിങ് ആഘോഷം ജാംനഗറില്‍ ഞായറാഴ്ചയാണ് സമാപിച്ചത്. ചടങ്ങുകള്‍ അവസാനിച്ചിട്ടും അതിന്‍റെ വിശേഷങ്ങള്‍ തുടരുകയാണ്. ആഘോഷത്തിന്‍റെ രണ്ടാം ദിനത്തില്‍ രാത്രിനടന്ന താര നിശയില്‍ അവതാരകന്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. 

അതേ സമയം ഈ വേദിയില്‍ ബോളിവുഡിലെ മൂന്ന് ഖാന്മാര്‍ ഒന്നിച്ച് ഡാന്‍സ് കളിച്ചത് വൈറലായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ഷാരൂഖും, സല്‍മാനും, ആമിറും ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അതിനാല്‍ തന്നെ അംബാനി കുടുംബത്തിന്‍റെ വിവാഹ ആഘോഷ വേദിയില്‍ ഖാന്മാരുടെ ഒന്നിച്ചുള്ള ഡാന്‍സ് ഏറെ മാധ്യമ ശ്രദ്ധയാണ് നേടിയത്. ഇതിന്‍റെ വീഡിയോ വൈറലാകുകയും ചെയ്തു.

ഇതിന് പിന്നാലെ ചില ബോളിവുഡ് ടാബ്ലോയിഡുകളില്‍ ഈ പെര്‍ഫോമന്‍സിനായി അംബാനി എന്ത് പ്രതിഫലം ഖാന്മാര്‍ക്ക് നല്‍കി എന്ന തരത്തില്‍ വാര്‍ത്ത വന്നു. ഒരുത്തര്‍ക്കും 50 കോടി വീതം എന്ന തരത്തിലൊക്കെയാണ് വാര്‍ത്ത വന്നത്. എന്നാല്‍ ശരിക്കും അംബാനി ഖാന്മാര്‍ക്ക് ഈ പെര്‍ഫോമന്‍സിന് പണം നല്‍കിയോ എന്ന കാര്യമാണ് ടൈംസ് നൗ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസം നീണ്ടുനിന്ന  പ്രീ വെഡിങ് ആഘോഷത്തിന്‍റെ ആദ്യമുതല്‍ ഉണ്ടായിരുന്ന ഒരു വ്യക്തി പേര് വെളിപ്പെടുത്താതെ ടൈംസ് നൗവിനോട് വെളിപ്പെടുത്തിയത് അനുസരിച്ച് ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഒന്നിച്ച് ചടങ്ങിന് എത്തണം എന്ന് അംബാനി കുടുംബം ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടയില്‍ അപ്രതീക്ഷിതമായി മൂവരും ഡാന്‍സ് കളിച്ചതാണ് അത് ഒരു പ്ലാന്‍ ചെയ്ത പരിപാടി അല്ലായിരുന്നു. 

ഈ പെര്‍ഫോമന്‍സിന് വേണ്ടി ഒറ്റ പൈസ പോലും അംബാനിമാര്‍ പ്രതിഫലം നല്‍കിയില്ല. സൗഹൃദത്തിന്‍റെ പേരിലാണ് അംബാനി കുടുംബത്തിലെ വിവാഹ ആഘോഷത്തിന് ഖാന്മാര്‍ എത്തിയത് എന്നും ഈ വ്യക്തി ടൈംസ് നൗവിനോട് പറഞ്ഞു.

അതേ സമയം അന്താരാഷ്ട്ര ഗായിക രഹാന, ഗായകന്‍ എക്കോണ്‍ എന്നിവരുടെ പരിപാടിക്ക് അംബാനി കുടുംബം വലിയ തുക തന്നെ മുടക്കിയിട്ടുണ്ട്. രഹാനയ്ക്ക് 70 കോടിയോളമാണ് പ്രതിഫലം നല്‍കിയത് എന്നാണ് ഇതേ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മഞ്ഞുമ്മല്‍ ബോയ്സ് അതും കടന്ന് മുന്നേറുന്നു; കൊവിഡിന് ശേഷം മലയാളത്തില്‍ ഈ നേട്ടം രണ്ട് ചിത്രങ്ങള്‍ക്ക് മാത്രം

'ഇപ്പോഴാണ് ശരിക്കും ഫാമിലി ലൈഫ് ആസ്വദിക്കുന്നത്', കാരണം പറഞ്ഞ് മൃദുലയും യുവയും

Latest Videos
Follow Us:
Download App:
  • android
  • ios