Asianet News MalayalamAsianet News Malayalam

'ഇനിയും കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിന്‍റെ അനക്കം എനിക്ക് മിസ് ചെയ്യും' ജിസ്മി പറയുന്നു

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നടിയിപ്പോൾ. അമ്മയാകുന്നതിൻറെ ത്രില്ലിലാണ് താരം. 

I will miss your movement in a few more days said Jismy saying that the baby is only days away vvk
Author
First Published Mar 2, 2024, 2:07 PM IST

കൊച്ചി: സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയെടുക്കന്ന വില്ലത്തി കഥാപാത്രങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ജിസ്മി. ഹിറ്റ് പരമ്പരകളായ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി വില്ലത്തിയായിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നടിയിപ്പോൾ. അമ്മയാകുന്നതിൻറെ ത്രില്ലിലാണ് താരം. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിശേഷവും ആരാധകർക്കായി താരം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ, താൻ ഒൻപതാം മാസത്തിലേക്ക് കടന്നെന്ന് പറയുകയാണ് നടി. 

'ഇനിയും കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിൻറെ അനക്കം എനിക്ക് മിസ് ചെയ്യും.. നിൻറെ അനക്കം എനിക്ക് ഇഷ്ടമായിരുന്നു കുഞ്ഞേ…' എന്നായിരുന്നു ഗർഭകാലത്തിൻറെ അവസാന ദിനങ്ങളിലേക്ക് എത്തിയതിൻറെ സന്തോഷം പങ്കുവെച്ച് താരം കുറിച്ചത്. ഭർത്താവ് മിഥുനൊപ്പം നിറ വയറിലുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

പ്രസവത്തോട് അടുത്തെങ്കിലും അഭിനയത്തിൽ നിന്ന് താരം പിന്മാറിയിട്ടില്ല. സോഷ്യൽ മീഡിയയിലും നിരന്തരം ഡാൻസ് റീൽസ് പങ്കുവെച്ച് താരം എത്താറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിൻറെ സെറ്റിൽ നിന്നും അടുത്തിടെ ശാലു മേനോനൊപ്പം ജിസ്മി പങ്കുവെച്ച ക്ലാസി്കൽ ഡാൻസും ഏറെ വൈറലായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ജിസ്മി രണ്ടാമതും വിവാഹിതയാവുന്നത്. ഭര്‍ത്താവ് മിഥുന്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് നടി വീണ്ടും വിവാഹിതയായെന്ന കാര്യം പുറം ലോകം അറിയുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. നിലവിളക്ക്, കാര്‍ത്തികദീപം, ഭാഗ്യദേവത, സ്ത്രീധനം, ഭാര്യ തുടങ്ങിയ നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷത്തിലെത്തിയിട്ടാണ് ജിസ്മി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

ലോക ബോക്സോഫീസില്‍ അത്ഭുതമായി വിസ്മയ ചിത്രം ഡ്യൂൺ പാര്‍ട്ട് 2; ഗംഭീര ഓപ്പണിംഗ്

'ഒരു ഭാരത സർക്കാർ ഉത്പന്നം' സിനിമയുടെ പേരിലെ 'ഭാരതം' വെട്ടണമെന്ന് സെന്‍സര്‍ ബോര്‍ഡ്
 

Follow Us:
Download App:
  • android
  • ios