userpic
user icon
0 Min read

ഐഡി കാണിക്കാതെ വിമാനതാവളത്തില്‍ കയറാന്‍ നോക്കി; കരണ്‍ ജോഹറിന് സംഭവിച്ചത് - വീഡിയോ

Karan Johar stopped by airport security as he forgets to show ID vvk
karan johar

Synopsis

ബോളിവുഡ് പാപ്പരാസി പേജുകളിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി പോസ് ചെയ്ത ശേഷമാണ് കരണ്‍ എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് നടന്നത്. 

മുംബൈ: സംവിധായകന്‍ കരൺ ജോഹറിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ എയർപോർട്ട് ഡിപ്പാര്‍ച്ചര്‍ കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥർ കരണിനെ തടയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തിരിച്ചറിയല്‍ രേഖ പരിശോധിക്കാൻ കാത്തുനില്‍ക്കാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് കരണിനെ സുരക്ഷ ജീവനക്കാര്‍ തടഞ്ഞത് എന്നാണ് സൂചന.

ബോളിവുഡ് പാപ്പരാസി പേജുകളിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി പോസ് ചെയ്ത ശേഷമാണ് കരണ്‍ എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ഗേറ്റിലേക്ക് നടന്നത്. കറുത്ത ടീഷര്‍ട്ടും കറുത്ത ബാഗി ജോഗേര്‍സും ധരിച്ചായിരുന്നു നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍. കറുത്ത ഗ്ലാസ് ഇദ്ദേഹം ധരിച്ചിരുന്നു. ഒരു ബാഗും ഇദ്ദേഹം കൈയ്യില്‍ കരുതിയിരുന്നു. 

നേരിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കടന്ന് പോകാനാണ് കരണ്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഐഡിയും യാത്രാ രേഖകളും കാണിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കരണ്‍ ജോഹറിനെ തടഞ്ഞു. പെട്ടെന്ന് കാര്യം മനസ്സിലാക്കിയ കരൺ ഒരു നിമിഷം തിരിഞ്ഞ് എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥരെ തന്റെ രേഖകൾ കാണിക്കുന്നത് കാണാം. രേഖകള്‍ പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ വിട്ടപ്പോഴാണ് പിന്നീട് കരൺ വിമാനത്താവളത്തിനുള്ളിലേക്ക് പോയത്.

അതേ സമയം രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. “ഈ ആളുകൾക്ക് (താരങ്ങള്‍ക്ക്) രേഖകൾ കാണിക്കുകയോ നിയമങ്ങൾ പാലിക്കുകയോ ചെയ്യേണ്ട കാര്യം ഇല്ലെന്നാണ് അവർ കരുതുന്നു!” ഒരാൾ വീഡിയോയ്ക്ക് കമന്‍റ് ഇട്ടു. “വിമാനത്താവളത്തിലെ സുരക്ഷയുടെ കാര്യത്തിൽ ആരും സെലിബ്രിറ്റികളല്ല. എല്ലാവരും തുല്യരാണ്". "സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് ഇവർക്ക് അത്ര ബുദ്ധിമുട്ടാണോ. എന്തിനാണ് എല്ലാം തങ്ങളുടെ സ്വത്താണ് എന്ന പോലെ പെരുമാറുന്നത്" ഇങ്ങനെ തുടങ്ങിയ നിരവധി രൂക്ഷമായ കമന്‍റുകള്‍ വീഡിയോയില്‍ വരുന്നുണ്ട്. 

'ജവാന്റെ' വരവ് വെറുതെ ആകില്ല, ഷാരൂഖിനൊപ്പം പോരടിക്കാൻ ഈ താരം, പ്രതീക്ഷകളേറ്റി ആറ്റ്ലി ചിത്രം

'ഈ ക്രിഞ്ജ് സംവിധായകനെ ഒഴിവാക്കൂ'; ഹേര ഫേരി 3 ല്‍ നിന്ന് ഫര്‍ഹാദ് സാംജിയെ നീക്കണമെന്ന് അക്ഷയ് കുമാര്‍ ആരാധകര്‍

Latest Videos